ന്യൂഡല്‍ഹി: തുടര്‍ച്ചയായ ദിവസങ്ങളില്‍ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ കുറവ്. ഇന്നലെ 54,366 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം 77,61,312 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
24 മണിക്കൂറിനിടെ 690 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 1,17,306 ആയി ഉയര്‍ന്നു. നിലവില്‍ 6,95,509 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 24 മണിക്കൂറിനിടെ ചികിത്സയിലുള്ള ആളുകളുടെ എണ്ണത്തില്‍ 20,303 പേരുടെ കുറവുണ്ടായതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
24 മണിക്കൂറിനിടെ 73,979 പേരാണ് രോഗമുക്തി നേടിയത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ രോഗബാധിതരേക്കാള്‍ കൂടുതലാണ് രോഗമുക്തരായവരുടെ എണ്ണം. ഇതോടെ മൊത്തം രോഗമുക്തി നേടിയവരുടെ എണ്ണം 69,48,497 ആയി ഉയര്‍ന്നതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News