NationalNews

രാജ്യത്ത് 39,097 പുതിയ രോഗികള്‍; 546 മരണം

ന്യുഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗികളുടെ എണ്ണത്തിലും മരണത്തിലും നേരിയ വര്‍ധന. ഇന്നലെ 39,097 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. 546 പേര്‍ കൂടി മരിച്ചു. ഇന്നലെ 35,087 പേര്‍ രോഗമുക്തരായി.

ഇതുവരെ 3,13,32,159 പേര്‍ക്ക് കൊവിഡ് ബാധിച്ചു. 3,05,03,166 പേര്‍ രോഗമുക്തരായി. 4,20,016 പേര്‍ മരണമടഞ്ഞു. 4,08,977 സജീവ രോഗികളാണ് നിലവിലുള്ളത്. ഇതുവരെ 42,78,82,261 ഡോസ് വാക്സിന്‍ വിതരണം ചെയ്തുവെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

നിലവില്‍ 97.35% ആണ് രോഗമുക്തി നിരക്ക്. 1.31% സജീവ കേസുകളുണ്ട്. പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5 ശതമാനത്തില്‍ താഴെയാണ്. നിലവില്‍ 2.22% ആണ്. പ്രതിദിന ടിപിആര്‍ 2.40% ആണ്. 33 ദിവസമായി 3 ശതമാനത്തില്‍ താഴെയാണ് നിരക്ക്. ഇതുവരെ 45.45 കോടി സാംപിള്‍ ടെസ്റ്റുകള്‍ നടത്തിയെന്നും കേന്ദ്രം വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button