24 മണിക്കൂറിനിടെ 57,117 പേര്‍ക്ക് രോഗബാധ; രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗവ്യാപനം വര്‍ധിക്കുന്നു. ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗബാധയാണ് ഇന്നലെ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 57,117 പേര്‍ക്കാണ് കൊവിഡ് രോഗബാധ കണ്ടെത്തിയത്.

ഇതോടെ ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം 17 ലക്ഷത്തിന് അടുത്തെത്തി. ഇതുവരെ കൊവിഡ് ബാധിച്ചത് 16,95,988 ആളുകള്‍ക്കാണ്. ഇന്നലെ മാത്രം രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത് 764 പേരാണ്. ഇതോടെ കോവിഡ് ബാധിച്ച് ഇന്ത്യയില്‍ ജീവന്‍ നഷ്ടമായവരുടെ എണ്ണം 36,511 ആയി.

രാജ്യത്ത് വൈറസ് രോഗബാധയെത്തുടര്‍ന്ന് ചികില്‍സയിലുള്ളത് 5,65,103 ആളുകളാണ്. അതേസമയം 10,94,374 ആളുകള്‍ കോവിഡ് രോഗത്തില്‍ നിന്നും മുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 |  Whatsapp Group 2 | Telegram Group

ജൂലായ് 31 വരെ രാജ്യത്ത് 1,93,58,659 കൊവിഡ് സ്രവസാംപിളുകളാണ് ടെസ്റ്റ് ചെയ്തത്. ഇന്നലെ മാത്രം 5,25,689 സാംപിളുകള്‍ പരിശോധന നടത്തിയതായും ഐസിഎംആര്‍ അറിയിച്ചു.