News
രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു; ഇന്നലെ രോഗം സ്ഥിരീകരിച്ചത് 51,667 പേര്‍ക്ക്
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊവിഡ് സ്ഥിരീകരിച്ചത് 51,667 പേര്‍ക്ക്. ഈ സമയം 64,527 പേര്‍ രോഗമുക്തി നേടി. 1,329 പേര്‍ മരിച്ചു.
ഇതുവരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 3,01,34,445 പേര്‍ക്കാണ്. ഇതില്‍ 2,91,28,267പേര്‍ രോഗമുക്തി നേടി. ആകെ 3,93,310 പേര്‍ മരിച്ചു. നിലവില്‍ 6,12,868 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 30,79,48,744 വാക്‌സിനേഷനാണ് നടന്നത്.
ഇതുവരെ 39,95,68,448 സാമ്പിളുകള്‍ പരിശോധിച്ചു. വ്യാഴാഴ്ച മാത്രം 17,35,781 സാമ്പിളുകള്‍ പരിശോധിച്ചതായും ഐസിഎംആര്‍ അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News