FeaturedHealthNews

രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം ഒരു കോടിയിലേക്ക്; 24 മണിക്കൂറിനിടെ 22,889 പേര്‍ക്ക് രോഗബാധ

ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം വീണ്ടും അരലക്ഷത്തില്‍ താഴെ. കഴിഞ്ഞ 24 മണിക്കൂറിനിടെ 22,889 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 338 പേര്‍ മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 99,79,447 ആയി. മരണസംഖ്യ 1,44,789 ആയി ഉയര്‍ന്നു.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 3,13,831 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 31,087 പേര്‍ രോഗമുക്തരായി. ഇതോടെ ആകെ കോവിഡ് രോഗമുക്തര്‍ 95,20,827 ആയി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker