കുവൈത്ത് സിറ്റി : കുവൈത്തില്‍ കൊറോണ വൈറസ് രോഗത്തെ തുടര്‍ന്ന് ഇന്ന് 2 പേര്‍ കൂടി മരണമടഞ്ഞു. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികില്‍സയിലായിരുന്നു ഇവര്‍.ഇതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരണമടഞ്ഞവരുടെ എണ്ണം ഇതോടെ 404 ആയി. 319 സ്വദേശികള്‍ അടക്കം 533പേര്‍ക്കാണു ഇന്നു രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
ഇതടക്കം ഇന്ന് വരെ ആകെ കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം 58221 ആയി. രോഗ ബാധിതരായവരുടെ ആരോഗ്യ മേഖല തിരിച്ചുള്ള കണക്കുകള്‍ ഇപ്രകാരമാണു. ഫര്‍വ്വാനിയ 119, അഹമ്മദി 126, ഹവല്ലി 74, കേപിറ്റല്‍ 60, ജഹറ 174. എന്നാല്‍ രോഗ ബാധിതരുടെ താമസ കേന്ദ്രങ്ങള്‍ അടിസ്ഥാനമാക്കിയുള്ള എണ്ണം പുറത്ത് വിടുന്നത് ഇന്നലെ മുതല്‍ നിര്‍ത്തലാക്കി. ഇന്ന് രോഗ മുക്തരായത് 836 പേരാണു. ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 48381 ആയി. ആകെ 9436പേരാണു ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്.ഇവരില്‍ 143 പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നവരുമാണ്