തിരുവനന്തപുരം: തെരഞ്ഞെടുപ്പു ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്കു കൊവിഡ് പരിശോധന കര്‍ശനമാക്കുന്നു. എറണാകുളം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്കു കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണു പരിശോധന കര്‍ശനമാക്കുന്നത്.
തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന ജീവനക്കാരെയെല്ലാം പരിശോധനയ്ക്കു വിധേയമാക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയത്. ഇതിനായി, തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരുടെ പട്ടിക റിട്ടേണിംഗ് ഓഫിസര്‍മാര്‍ ജില്ലാ ആരോഗ്യവകുപ്പിനു കൈമാറണം. ഇവര്‍ക്കെല്ലാം സര്‍ക്കാര്‍ ചെലവില്‍ പരിശോധന നടത്തും.
തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായിരുന്ന പല പ്രമുഖ നേതാക്കളും രോഗ ബാധിതരായതോടെ സന്പര്‍ക്കത്തില്‍ വന്നവരും വോട്ടര്‍മാരും അടക്കം ജാഗ്രത പുലര്‍ത്തണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News