KeralaNewsRECENT POSTS
കോട്ടയത്ത് രണ്ടു പേര്‍ക്ക് കൂടി കോവിഡ്-19 ലക്ഷണങ്ങള്‍; ഇരുവരും മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തില്‍
കോട്ടയം: കോട്ടയത്ത് കോവിഡ്-19 ലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ടു പേരെ കൂടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉംറ കഴിഞ്ഞെത്തിയ എഴുപതുകാരനും ദുബായില്‍ നിന്നെത്തിയ ഇടുക്കി സ്വദേശിനിയുമാണ് നിരീക്ഷണത്തിലുള്ളത്.
ജില്ലയില്‍ നിലവില്‍ ഇതുവരെ 11 പേരാണ് നിരീക്ഷണത്തിലുള്ളത്. പരിശോധനയ്ക്കയച്ച 68 സാംപിളുകളില്‍ 27 എണ്ണത്തിന്റെ ഫലം കൂടിയാണ് വരാനുള്ളത്. ജില്ലയില്‍ ഇതുവരെ നാലു പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
നിരീക്ഷണത്തില്‍ കഴിയുന്ന ഇടുക്കി സ്വദേശിനി ആദ്യം പാലാ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷമാണ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. കോട്ടയത്തും എറണാകുളത്തും രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. 1051 പേരാണ് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News