FeaturedHealthKeralaNews

കോവിഡ് രോഗം ആറുവിധം, ഓരോന്നിനും വ്യത്യസ്ത ലക്ഷണങ്ങളാണെന്ന് ഗവേഷകർ, ഈ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ശ്രദ്ധിയ്ക്കുക

ലണ്ടന്‍: ആറു തരത്തില്‍പെട്ട കോവിഡ് രോഗമുണ്ടെന്നും ഓരോന്നിനും വ്യത്യസ്ത ലക്ഷണങ്ങളാണെന്നും ഗവേഷകർ. ലണ്ടനിലെ കിങ് കോളജിലെ ഗവേഷകരാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. കോവിഡ് രോഗലക്ഷണങ്ങള്‍ ട്രാക്ക് ചെയ്യുന്ന ആപ്പില്‍നിന്നുള്ള വിവരങ്ങള്‍ വിശകലനം ചെയ്‌ത്‌ ചുമ, പനി, ഗന്ധം നഷ്ടമാകല്‍ എന്നീ മൂന്ന് ലക്ഷണങ്ങള്‍ക്കു പുറമേ തലവേദന, മസില്‍ വേദന, വയറിളക്കം, ദഹനക്കുറവ്, ശ്വാസതടസ്സം എന്നീ ലക്ഷണങ്ങളും കോവിഡിനുള്ളതായി കണ്ടെത്തിയിട്ടുണ്ട്.

*പനിയില്ലാതെ ഫ്ലൂ പോലുള്ള അവസ്ഥ: തലവേദന, ചുമ, ഘ്രാണശേഷി നഷ്ടമാകല്‍, തൊണ്ടവേദന, നെഞ്ചുവേദന.

* പനിയോടെ ഫ്ലൂ പോലുള്ള അവസ്ഥ: തലവേദന, ചുമ, ഗന്ധം നഷ്ടമാകല്‍, തൊണ്ടവേദന, തൊണ്ടയടപ്പ്, പനി, ദഹനക്കുറവ്.

*ഗാസ്‌ട്രോഇന്റസ്‌റ്റൈനല്‍: തലവേദന, ദഹനക്കുറവ്, ഗന്ധശേഷി നഷ്ടമാകല്‍, വയറിളക്കം, തൊണ്ടവേദന, നെഞ്ചുവേദന, ചുമ ഇല്ലാതിരിക്കല്‍.
* ഗുരുതരമായ ലെവല്‍ 1: തലവേദന, ഗന്ധനഷ്ടം, ചുമ, പനി, തൊണ്ടയടപ്പ്, നെഞ്ചുവേദന, തളര്‍ച്ച

*ഗുരുതരമായ ലെവല്‍ 2: തലവേദന, ഗന്ധനഷ്ടം, ചുമ, പനി, തൊണ്ടയടപ്പ്, നെഞ്ചുവേദന, ദഹനക്കുറവ്, കണ്‍ഫ്യൂഷന്‍, തൊണ്ടവേദന,
പേശിവേദന.6.

ഗുരുതരമായ ലെവല്‍ 3: തലവേദന, ഗന്ധനഷ്ടം, ചുമ, പനി, തൊണ്ടയടപ്പ്, നെഞ്ചുവേദന, തളര്‍ച്ച, ദഹനക്കുറവ്, തൊണ്ടവേദന, കണ്‍ഫ്യൂഷന്‍, പേശിവേദന, ശ്വാസതടസം, വയറിളക്കം, വയറുവേദന.

ഇതില്‍ അവസാനത്തെ മൂന്ന് ലെവലില്‍പെട്ട രോഗികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button