കൊച്ചി: എറണാകുളം ജില്ലയില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കടുത്ത നടപടിയുമായി ജില്ലാ ഭരണകൂടം. എറണാകുളം ജില്ലയില്‍ നിരോധനാജ്ഞ ശക്തമാക്കുമെന്ന് ജില്ലാ കളക്ടര്‍ എസ് സുഹാസ് പറഞ്ഞു. കണ്ടെയ്ന്‍മെന്റ് സോണുകള്‍ കൂടുതല്‍ നിരീക്ഷണത്തില്‍ ആക്കുമെന്നും ജനങ്ങള്‍ ജാഗ്രത കൈവിടരുത് എന്നും എസ് സുഹാസ് പറഞ്ഞു.
എറണാകുളം ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12 ശതമാനത്തില്‍ എത്തി നില്‍ക്കുകയാണ്. 30 പേരെ പരിശോധിക്കുമ്പോള്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിക്കുന്ന നിലയാണ് ജില്ലയിലുള്ളത്. അതുകൊണ്ടുതന്നെ ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ ആണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.
ജില്ലയിലെ നിരോധനാജ്ഞ കൂടുതല്‍ ശക്തമാക്കുമെന്ന് കളക്ടര്‍ എസ് സുഹാസ് 24നോട് പറഞ്ഞു. ആടിപിസിആര്‍ ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കും. ജില്ലയില്‍ രോഗം ബാധിക്കുന്നതിലേറെയും 20 നും 40 നും മധ്യേ പ്രായമുള്ളവര്‍ക്കാണ്.