മുംബൈ: മഹാരാഷ്ട്രയിൽ 35,726 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 26,73,461 ആയി. 166 പേർകൂടി ശനിയാഴ്ച മരിച്ചതോടെ ആകെ മരണം 54,073 ആയി. ഈ വർഷത്തെ ഏറ്റവും ഉയർന്ന പ്രതിദിന മരണസംഖ്യയാണ് ഇന്ന് രേഖപ്പെടുത്തിയതെന്ന് പിടിഐ വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു.
14,523 പേർ ഇന്ന് രോഗമുക്തി നേടി ആശുപത്രി വിട്ടു. 23,14,579 പേരാണ് സംസ്ഥാനത്ത് ഇതുവരെ രോഗമുക്തി നേടിയത്. 3,03,475 ആണ് നിലവിൽ സംസ്ഥാനത്തെ സജീവ കേസുകൾ. 56.58 ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്ക്. 2.02 ശതമാനമാണ് മരണ നിരക്കെന്നും ആരോഗ്യ വകുപ്പ് അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
തലസ്ഥാനമായ മുംബൈയിൽ ഇന്ന് 6130 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ ഉള്ളതിൽവച്ച് ഏറ്റവും ഉയർന്ന കണക്കാണിത്
അതിനിടെ കോവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച രാത്രി കർഫ്യൂ ഞായറാഴ്ച രാത്രി മുതൽ പ്രാബല്യത്തിൽ വരും. ഷോപ്പിങ് മാളുകൾ അടക്കമുള്ളവ രാത്രി എട്ട് മുതൽ രാവിലെ ഏഴുവരെ അടച്ചിടണമെന്നാണ് നിർദ്ദേശം. കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
Maharashtra reports 35,726 new positive cases, 14,523 discharges and 166 deaths today.
Total cases: 26,73,461
Total recoveries: 23,14,579
Death toll: 54,073
Active cases: 3,03,475 pic.twitter.com/OVnLn5si6V— ANI (@ANI) March 27, 2021
കേരളത്തിൽ ഇന്നലെ 2055 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 263, എറണാകുളം 247, കണ്ണൂര്‍ 222, കോട്ടയം 212, തൃശൂര്‍ 198, തിരുവനന്തപുരം 166, കൊല്ലം 164, മലപ്പുറം 140, പാലക്കാട് 103, പത്തനംതിട്ട 80, കാസര്‍ഗോഡ് 78, ആലപ്പുഴ 62, ഇടുക്കി 62, വയനാട് 58 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (102), സൗത്ത് ആഫ്രിക്ക (5), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 108 പേര്‍ക്കാണ് ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 101 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 52,288 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.93 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,29,66,274 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 14 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4567 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 82 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1773 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 175 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 247, എറണാകുളം 238, കണ്ണൂര്‍ 172, കോട്ടയം 163, തൃശൂര്‍ 191, തിരുവനന്തപുരം 127, കൊല്ലം 157, മലപ്പുറം 126, പാലക്കാട് 52, പത്തനംതിട്ട 73, കാസര്‍ഗോഡ് 59, ആലപ്പുഴ 57, ഇടുക്കി 58, വയനാട് 53 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
25 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കാസര്‍ഗോഡ് 13, കണ്ണൂര്‍ 3, കോഴിക്കോട് 2, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂര്‍, മലപ്പുറം, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2084 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 178, കൊല്ലം 214, പത്തനംതിട്ട 58, ആലപ്പുഴ 175, കോട്ടയം 124, ഇടുക്കി 86, എറണാകുളം 391, തൃശൂര്‍ 196, പാലക്കാട് 65, മലപ്പുറം 113, കോഴിക്കോട് 260, വയനാട് 35, കണ്ണൂര്‍ 103, കാസര്‍ഗോഡ് 86 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 24,231 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,86,669 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,28,286 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,24,452 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 3834 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 483 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് ഒരു പുതിയ ഹോട്ട് സ്പോട്ടാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 355 ഹോട്ട് സ്പോട്ടുകളാണുള്ളത്.