പത്തനംതിട്ട:സ്വയംപര്യാപ്ത കേരളം പ്രവാസികളിലൂടെ എന്ന ആശയത്തിലൂന്നി കേരള പ്രവാസി അസോസിയേഷൻ പത്തനംതിട്ട ജില്ലയും ജില്ലാ പ്രവാസി സംരംഭമായ ഡ്രീം ഹൈടെക്ക് ഫാം പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയും ചേർന്ന് പത്തനംതിട്ട ജില്ലയിലെ ഗവൺമെൻ്റ് കൊവിഡ് സെൻ്ററുകളിൽ നൽകിവന്നിരുന്ന പൾസ് ഓക്സിമീറ്ററുകൾ കമ്പനിയുടെ ഫാം നിലനിൽക്കുന്ന തമിഴ്നാട് ചെങ്കോട്ടയിലെ ഗവൺമെൻ്റ് ഹോസ്പിറ്റലിലും എത്തിച്ചു നൽകി മാതൃകയായി.
കമ്പനിക്കു വേണ്ടി ചെങ്കോട്ട സർക്കിൾ ഇൻസ്പെക്ടർ *എം.ഹരിഹരൻ* ചെങ്കോട്ട മെഡിക്കൽ ഓഫീസർ *Dr.സി. രാജേഷ് കണ്ണന്* പൾസ് ഓക്സിമീറ്ററുകൾ കൈമാറി. പ്രസ്തുത ചടങ്ങിൽ കമ്പനി മാനേജിംഗ് ഡയറക്ടർ സുനിൽ കുമാർ, ഡയറക്ടർ ഷെഹിൻ ഖാൻ, ഫാം മാനേജർ ജോസഫ് കാലായിൽ പങ്കെടുത്തു.
ഫാം സംരംഭവുമായി തമിഴ്നാട്ടിൽ എത്തിയപ്പോൾ ഇവിടുത്തെ ജനങ്ങളും സർക്കാരുദ്യോഗസ്ഥരും സംരംഭത്തിൻ്റെ വിജയത്തിന് വേണ്ടി ചെയ്തു തരുന്ന എല്ലാ സഹായ സഹകരണങ്ങളും എടുത്തു പറയേണ്ടുന്ന ഒന്നാണെന്ന് ഫാം മാനേജർ ജോസഫ് കാലായിൽ പറഞ്ഞു.
ഇവിടുത്തെ ജനങ്ങൾക്കു വേണ്ടി തങ്ങളാൽ ആകും വിധം തുടർന്നും സഹായം ചെയ്യുവാൻ കമ്പനി പ്രതിജ്ഞാ ബദ്ധരാണെന്ന് മാനേജിംഗ് ഡയറക്ടർ സുനിൽ കുമാർ അറിയിച്ചു.