കോട്ടയം: ജില്ലയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 125 ആയി. പുതിയതായി ഏഴു പേര്‍ക്കു കൂടി രോഗം ബാധിച്ചു. ഇതില്‍ വിദേശത്തുനിന്നെത്തിയ ആറു പേരും സമ്പര്‍ക്കം മുഖേന രോഗബാധിതയായ മണര്‍കാട് സ്വദേശിനിയും ഉള്‍പ്പെടുന്നു.
ഒരാള്‍ക്കു മാത്രമാണ് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നത്. അഞ്ചു പേര്‍ വീടുകളിലും ഒരാള്‍ ക്വാറന്‍റയിന്‍ കേന്ദ്രത്തിലും ഒരാള്‍ ആശുപത്രിയിലും നിരീക്ഷണത്തിലായിരുന്നു. ഒന്‍പതു പേര്‍ രോഗബാധിതരായി ആശുപത്രി വിട്ടു.
കോട്ടയം ജനറല്‍ ആശുപത്രി-36, പാലാ ജനറല്‍ ആശുപത്രി- 33, കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി -19, മുട്ടമ്പലം ഗവണ്‍മെന്‍റ് വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലിലെ പ്രാഥമിക പരിചരണ കേന്ദ്രം-17 , അകലക്കുന്നം പ്രാഥിക പരിചരണ കേന്ദ്രം-16, എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രി-2, മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രി-1, ഇടുക്കി മെഡിക്കല്‍ കോളേജ്-1, എന്നിങ്ങനെയാണ് വിവിധ കേന്ദ്രങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ കണക്ക്.
*രോഗം സ്ഥിരീകരിച്ചവര്‍*
—–
1. മണര്‍കാട് സ്വദേശിനി(62). പത്തനംതിട്ടയില്‍ രോഗം ബാധിച്ച ഡോക്ടറുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. രോഗലക്ഷണങ്ങളോടെ ജൂലൈ ഏഴിന് കോട്ടയം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
2. മസ്ക്റ്റില്‍നിന്നും ജൂണ്‍ 24ന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന അതിരമ്പുഴ സ്വദേശിനി(34). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.
3. അബുദാബിയില്‍നിന്നും ജൂണ്‍ 24ന് എത്തി കാണക്കാരിയിലെ ബന്ധുവീട്ടില്‍ ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന നീണ്ടൂര്‍ സ്വദേശി(29). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.
4.ദുബായില്‍നിന്നും ജൂണ്‍ 24ന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന ചങ്ങനാശേരി വാഴപ്പള്ളി സ്വദേശി(63). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.
5. ഐവറികോസ്റ്റില്‍നിന്നും ജൂണ്‍ 25ന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന തിടനാട് സ്വദേശി(41). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.
6. ദുബായില്‍നിന്നും ജൂണ്‍ 29ന് എത്തി തുരുത്തിയിലെ ക്വാറന്‍റയിന്‍
കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന കുറിച്ചി സ്വദേശിനി(28). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.
7. അബുദാബിയില്‍നിന്നും ജൂണ്‍ 24ന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന മേലുകാവ് സ്വദേശി(30). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.
*രോഗമുക്തരായവര്‍*
—–
1. മഹാരാഷ്ട്രയില്‍നിന്ന് എത്തി ജൂണ്‍ 18ന് രോഗം സ്ഥിരീകരിച്ച നീണ്ടൂര്‍ സ്വദേശിനി(20)
2. ഡല്‍ഹിയില്‍നിന്ന് എത്തി ജൂണ്‍ 20ന് രോഗം സ്ഥിരീകരിച്ച നീണ്ടൂര്‍ സ്വദേശി(30)
3. കുവൈറ്റില്‍നിന്ന് എത്തി ജൂണ്‍ 27ന് രോഗം സ്ഥിരീകരിച്ച മുളക്കുളം സ്വദേശി(48)
4. കുവൈറ്റില്‍നിന്ന് എത്തി ജൂണ്‍ 27ന് രോഗം സ്ഥിരീകരിച്ച ചിറക്കടവ് സ്വദേശി(35)
5. ഷാര്‍ജയില്‍നിന്ന് എത്തി ജൂണ്‍ 27ന് രോഗം സ്ഥിരീകരിച്ച കോട്ടയം സ്വദേശിയായ പെണ്‍കുട്ടി(13)
6. ഷാര്‍ജയില്‍നിന്ന് എത്തി ജൂണ്‍ 27ന് രോഗം സ്ഥിരീകരിച്ച കോട്ടയം സ്വദേശിയായ ആണ്‍കുട്ടി(7).
രോഗമുക്തയായ പെണ്‍കുട്ടിയുടെ സഹോദരന്‍.
7. മുംബൈയില്‍നിന്ന് എത്തി ജൂലൈ ഒന്നിന് രോഗം സ്ഥിരീകരിച്ച പായിപ്പാട് സ്വദേശി(22)
8. കുവൈറ്റില്‍നിന്ന് എത്തി ജൂലൈ ഒന്നിന് രോഗം സ്ഥിരീകരിച്ച പൂഞ്ഞാര്‍ സ്വദേശി(25).
9. ഡല്‍ഹിയില്‍നിന്ന് എത്തി ജൂലൈ മൂന്നിന് രോഗം സ്ഥിരീകരിച്ച കോട്ടയം സ്വദേശിയായ ആണ്‍കുട്ടി(3)