ഇടുക്കി: ജില്ലയില്‍ ഇന്ന് 2 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു.
1. ജൂണ്‍ 11 ന് തമിഴ്നാട് മാര്‍ത്താണ്ടത്ത് നിന്നും വന്ന തൊടുപുഴ കരിങ്കുന്നം സ്വദേശി(39). തമിഴ്നാട് നിന്നു ട്രാവലറിന് തിരുവനന്തപുരത്തെത്തുകയും അവിടെ നിന്ന് തിരുവനന്തപുരം-കണ്ണൂര്‍ പ്രത്യേക ട്രെയിനില്‍ കോട്ടയത്തെത്തി അവിടുന്ന് കരിങ്കുന്നത്തേക്ക് ജീപ്പിലെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.
2. ജൂണ്‍ 23 ന് മസ്‌കറ്റില്‍ നിന്നും കൊച്ചിയിലെത്തിയ വണ്ടിപ്പെരിയാര്‍ സ്വദേശി (44). കൊച്ചിയില്‍ നിന്നും തൊടുപുഴയിലേക്ക് കെ.എസ്.ആര്‍.ടി.സിയിലെത്തി തൊടുപുഴ ജില്ലാ ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്നു.
തൃശൂര്‍
തൃശൂര്‍: ജില്ലയില്‍ ഇന്ന് 7 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.
ഖത്തറില്‍ നിന്ന് വന്ന മരത്താക്കര സ്വദേശി(26 വയസ്സ്, പുരുഷന്‍ ,കൊച്ചി സി മെഡി.കോളേജില്‍ ചികിത്സയില്‍),16.06.2020 ന് മഹാരാഷ്ട്രയില്‍ നിന്ന് വന്ന ചാലക്കുടി സ്വദേശി(55 വയസ്സ്, പുരുഷന്‍),19.06.2020 ന് മുംബെയില്‍ നിന്ന് വന്ന പുത്തന്‍ചിറ സ്വദേശി(59 വയസ്സ്, പുരുഷന്‍),13.06.2020 ന് കുവൈറ്റില്‍ നിന്ന് വന്ന പുത്തന്‍ചിറ സ്വദേശി(37 വയസ്സ, പുരുഷന്‍)
19.06.2020 ന് കുവൈറ്റില്‍ നിന്ന് വന്ന കുന്നംകുളം സ്വദേശി(35 വയസ്സ്, പുരുഷന്‍), ഡല്‍ഹിയില്‍ നിന്ന് വന്ന മാടക്കത്തറ സ്വദേശി(36 വയസ്സ, പുരുഷന്‍)
10.06 .2020 ന് മുംബെയില്‍ നിന്ന് വന്ന മുണ്ടൂര്‍ സ്വദേശി(32 വയസ്സ്, സ്ത്രീ) എന്നിവരടക്കം 7 പേര്‍ക്കാണ് ഇന്ന് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
കാസര്‍ഗോഡ്
കാസര്‍ഗോഡ്: ജില്ലയില്‍ രണ്ട് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ച രണ്ട് പേരും വിദേശത്ത് നിന്നും വന്നവര്‍. ഇന്ന് ഒരാള്‍ക്ക് രോഗമുക്തി .
ജൂണ്‍ ഒമ്പതിന് ദുബായില്‍ നിന്നെത്തിയ 54 വയസുള്ള കാസര്‍കോട് നഗരസഭാ സ്വദേശി, ജൂണ്‍ ഒന്നിന് ദുബായില്‍ നിന്നെത്തിയ 62 വയസുള്ള മെഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കാണ് കോവിഡ് പോസിറ്റീവായത്.പരിയാരം മെഡിക്കല്‍ കോളേജില്‍ കോവിഡ് ചികിത്സയിലായിരുന്ന ഒരാള്‍ക്ക് കോവിഡ് നെഗറ്റീവായി.
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5863 പേര്‍.വീടുകളില്‍ 5436 പേരും സ്ഥാപനങ്ങളില്‍ നീരിക്ഷണത്തില്‍ 427 പേരുമാണ് നിരീക്ഷണത്തിലുള്ളത്.
പുതിയതായി 455 പേരെ നീരിക്ഷണത്തിലാക്കി.461 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 304 പേര്‍ നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു.
: