കണ്ണൂര്‍: കണ്ണൂരില്‍ കൊവിഡ് രോഗി ആത്മഹത്യ ചെയ്തു. പാനൂരിനടുത്ത് കൈവേലിക്കലില്‍ കടവങ്കോട്ട് ബാബുവാണ് (49) ആണ് മരിച്ചത്. വീടിന് തൊട്ടടുത്ത പറമ്പിലെ കശുമാവിലാണ് ഇയാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസമാണ് ഇയാള്‍ക്ക് കൊവിഡ് സ്ഥിരീക്കുന്നത്. വൈകീട്ട് 3.30 നാണ് സംഭവം. തൂവക്കുന്ന് എലീസിയം ലൈബ്രറിയില്‍ കഴിഞ്ഞ ദിവസം നടന്ന കൊവിഡ് പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.
തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഭാര്യയും മക്കളും കൊവിഡ് ടെസ്റ്റിനായി തലശേരി ജനറല്‍ ആശുപത്രിയില്‍ പോയപ്പോഴായിരുന്നു ആത്മഹത്യ.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News