മുംബൈ: മഹാരാഷ്ട്രയിലെ കോവിഡ് -19 കേസുകളുടെ എണ്ണം ഇന്ന് 10 ലക്ഷം കവിഞ്ഞു. 24,886 പുതിയ കേസുകളാണ് ഇന്ന് മാത്രം രേഖപ്പെടുത്തിയത്. ഇതോടെ ആകെ കോവിഡ് കേസുകളുടെ എണ്ണം 10,15,681 ആയി. അതേസമയം സംസ്ഥാനത്ത് 393 പുതിയ കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 28,724 ആയി ഉയര്‍ന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 14,308 രോഗികളെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ഇതോടെ കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 7,15,023 ആയി ഉയര്‍ന്നു. സംസ്ഥാനത്ത് രോഗമുക്തി നിരക്ക് 70.4 ശതമാനവും മരണനിരക്ക് 2.83 ശതമാനവുമാണ്. സംസ്ഥാനത്ത് ഇതുവരെ 50.72 ലക്ഷം കോവിഡ് പരിശോധനകള്‍ നടത്തി.
കോവിഡ് -19 ടെസ്റ്റുകളുടെ പോസിറ്റിവിറ്റി നിരക്ക് സംസ്ഥാനത്ത് 20 ശതമാനമാണ് 16,47,742 പേര്‍ ഹോം ക്വാറന്റൈനിലും 38,487 പേര്‍ ഇന്‍സ്റ്റ്യിട്യൂഷണല്‍ ക്വാറന്റൈനിലും ആണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News