HealthNationalNews

ഇന്ത്യയില്‍ യുവാക്കള്‍ക്കിടയില്‍ കൊവിഡ് വ്യാപനം ഏറുന്നു,കൊവിഡിലൂടെ പ്രായമുള്ളവരാണ് മരിയ്ക്കുന്നവരെന്ന ധാരണയും മുംബൈയില്‍ പൊളിയുന്നു

മുംബൈ :കൊവിഡ് പ്രതിരോധത്തിന്റെ സര്‍വ്വചരടുകളും പൊട്ടിച്ച് രാജ്യത്തെ ഞെട്ടിച്ച് എല്ലായിടങ്ങളിലും രോഗം പടര്‍ന്നുപിയിക്കുകയാണ്.രാജ്യത്തെ ഏറ്റവും വലിയ വ്യാപന കേന്ദ്രമായി മഹാരാഷ്ട്രയില്‍ മാത്രം ഒരു ലക്ഷത്തിലധികം ആളുകള്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിയ്ക്കുന്നത്.

ഇറ്റലി,അമേരിക്ക തുടങ്ങി ആയിരങ്ങള്‍ക്ക് ജീവന്‍ നഷ്ടമായ ഇടങ്ങളില്‍ 65 വയസിനുമേല്‍ പ്രായമുള്ളവരിലാണ് രോഗലക്ഷണങ്ങള്‍ പ്രകടമായിരുന്നത്. എന്നാല്‍ രാജ്യത്ത് പ്രത്യേകിച്ച് മഹാരാഷ്ട്രയില്‍ രോഗം ബാധിച്ചവരുടെ പ്രായപരിധി സംബന്ധിച്ചാണ് ഇപ്പോള്‍ ആശങ്ക ഉയര്‍ന്നിരിക്കുന്നത്. വൈറസ് ബാധിച്ചിരിക്കുന്നത് 31നും 40 നും ഇടയിലുള്ളവര്‍ ലോകശരാശരിയേക്കാളുണ്ട് എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ കണക്ക്. 97,407 കോവിഡ് കേസുകളുടെ വിശകലനത്തില്‍ സൂചിപ്പിക്കുന്നത് 31നും 40 നും ഇടയില്‍ പ്രായമുള്ള 19,523 പേര്‍ (20.04%) രോഗം ബാധിച്ചവരില്‍ ഉള്‍പ്പെടുന്നു എന്നാണ്.

കോവിഡ് ബാധിച്ച രണ്ടാമത്തെ വിഭാഗം 41 മുതല്‍ 50 വയസ്സ് വരെയുള്ളവരാണ്. കണക്കുകള്‍ പ്രകാരം ഈ പ്രായപരിധിയിലുള്ള 17,573 ആളുകള്‍ക്ക് (18.04%) രോഗം ബാധിച്ചു. പ്രായമായവരാണ് ഏറ്റവും കൂടുതല്‍ അപകടസാധ്യതയുള്ളവര്‍ എന്ന ധാരണയ്ക്ക് വിരുദ്ധമായി, 61നും 70നും ഇടയില്‍ പ്രായമുള്ള 9,991 (10.26%) ആളുകള്‍ക്കു മാത്രമേ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ

71നും 80നും ഇടയില്‍ പ്രായമുള്ളവരില്‍ 4,223 (4.34%) പേര്‍ക്കു മാത്രമാണ് രോഗം ബാധിച്ചത്. 10 വയസ്സില്‍ വരെയുള്ള കുട്ടികളില്‍ 3,225 (3.31%) പേര്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്തു. 11 മുതല്‍ 20 വയസ്സിനിടയിലുള്ളവരില്‍ 6,262 (6.43%) പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

97,635 കോവിഡ് രോഗികളുടെ വിശകലനത്തില്‍ സ്ത്രീകളേക്കാള്‍ കൂടുതല്‍ പുരുഷന്മാര്‍ക്കാണ് രോഗം ബാധിച്ചതെന്നും ആരോഗ്യ വകുപ്പിന്റെ കണക്കില്‍ പറയുന്നു. രോഗം ബാധിച്ചതില്‍ 60,596 (62%) പേര്‍ പുരുഷന്മാരാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker