HealthNews

ഡല്‍ഹിയില്‍ ഡോക്ടര്‍മാക്ക് കൂട്ടത്തോടെ കൊവിഡ്; മുതിര്‍ന്ന ശസ്ത്രക്രിയ വിദഗ്ധന്‍ കൊവിഡ് ബാധിച്ച് മരിച്ചു

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് കൊവിഡ് സൃഷ്ടിക്കുന്ന പ്രതിസന്ധി അതിരൂക്ഷമാകുന്നു. കൊവിഡ് രോഗികളെ ചികിത്സിക്കുന്ന ഡല്‍ഹി സരോജ ആശുപത്രിയില്‍ 80 ഡോക്ടര്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

മുപ്പത് വര്‍ഷത്തോളമായി ആശുപത്രിയില്‍ പ്രവര്‍ത്തിച്ച് വരുന്ന മുതിര്‍ന്ന ശസ്ത്രക്രിയാ വിദഗ്ദ്ധന്‍ കൊവിഡ് ബാധിച്ച് മരണമടഞ്ഞു. ഇതോടെ ആശുപത്രിയിലെ ചികിത്സ പ്രതിസന്ധിയിലായിരിക്കുകയാണ്.

രോഗം സ്ഥിരീകരിച്ചവരില്‍ 12 പേര്‍ ആശുപത്രിയില്‍ തന്നെ ചികിത്സയിലാണെന്നും 68 പേര്‍ ഹോം ക്വാറന്റൈനിലാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ആശുപത്രിയിലെ സീനിയര്‍ ശസ്ത്രക്രിയാ വിദഗ്ദ്ധന്‍ ഡോ.എ.കെ റാവത്ത് ആണ് മരിച്ചത്. ഇതുവരെ സരോജ ആശുപത്രികളില്‍ 300 ഡോക്ടര്‍മാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഡോക്ടര്‍മാരുടെ കുറവ് മൂലം ആശുപത്രിയില്‍ ഒ.പി അടച്ചു.

ഞായറാഴ്ച ഡല്‍ഹിയിലെ തന്നെ ജിടിബി ആശുപത്രിയില്‍ ഒരു യുവ ഡോക്ടര്‍ രോഗം മൂലം മരണമടഞ്ഞിരുന്നു. ഡോ.അനസ് മുജാഹിദ് (26) ആണ് രോഗം സ്ഥിരീകരിച്ച് മണിക്കൂറുകള്‍ക്കകം മരിച്ചത്.

ഞായറാഴ്ച ഡല്‍ഹിയില്‍ 13,336 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 273 മരണങ്ങളും. പരിശോധനകളുടെ എണ്ണം കുറഞ്ഞതിനാലാണ് പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കുറവ് വന്നത്. 61,552 സാമ്ബിളുകളാണ് ഇന്നലെ പരിശോധിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button