മധുര: രാജ്യത്ത് കൊവിഡ്-19 വൈറസ് ബാധിച്ച് ഒരു മരണം കൂടി. തമിഴ്‌നാട്ടിലെ മധുരയില്‍ ചികിത്സയിലായിരുന്ന 54 വയസുകാരനാണ് മരിച്ചത്. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 11 ആയി. തമിഴ്‌നാട്ടിലെ ആദ്യ കോവിഡ് മരണവുമാണ് സ്ഥിരീകരിച്ചിരിക്കുന്നത്.
അതേസമയം, ഇയാള്‍ക്ക് രോഗം പകര്‍ന്നത് എങ്ങനെയെന്ന വിവരം ലഭ്യമല്ല. വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുകയോ അത്തരക്കാരുമായി സമ്പര്‍ക്കം പുലര്‍ത്തുകയോ ചെയ്തിട്ടില്ല. ഇതിനിടെ കൊറോണ രോഗബാധയുടെ മൂന്നാം ഘട്ടമായ സാമൂഹ്യവ്യാപന ഘട്ടത്തിലേക്ക് സംസ്ഥാനം പ്രവേശിച്ചു കഴിഞ്ഞുവെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി സി. വിജയഭാസ്‌കര്‍ പറഞ്ഞു.
രാജ്യത്ത് 562 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 48 പേര്‍ ഇതുവരെ രോഗം ഭേദമായി ആശുപത്രി വിട്ടെന്നും അധികൃതര്‍ അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News