അമേരിക്കയിൽ ശമനമില്ലാതെ കോവിഡ് വ്യാപനം; രോഗ ബാധിതർ 70 ലക്ഷത്തിലേക്ക്
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിൽ കോവിഡ് വ്യാപനം രൂക്ഷമായി തന്നെ തുടരുകയാണ്. രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടു ലക്ഷം പിന്നിട്ടു. 203,066 പേരാണ് ഇതുവരെ രാജ്യത്ത് രോഗ ബാധ മൂലം മരണമടഞ്ഞത്. രോഗ ബാധിതരുടെ എണ്ണം 6,918,340 ആയെന്നാണ് കണക്ക്. 4,182,446 പേർ രോഗമുക്തി നേടുകയും ചെയ്തു.
കലിഫോർണിയ, ടെക്സസ്, ഫ്ളോറിഡ, ന്യൂയോർക്ക്, ജോർജിയ, ഇല്ലിനോയിസ്, അരിസോണ, ന്യൂജഴ്സി, നോർത്ത് കരോലിന, ടെന്നിസി എന്നീ 10 സംസ്ഥാനങ്ങളിലാണ് കോവിഡ് വ്യാപനം ഏറ്റവും രൂക്ഷം. കലിഫോർണിയയിൽ 777,995 പേർക്കും ടെക്സസിൽ 717,004 പേർക്കും ഫ്ളോറിഡയിൽ 677,660 പേർക്കും ന്യൂയോർക്കിൽ 481,726 പേർക്കുമാണ് കോവിഡ് ബാധയുള്ളത്.
ജോർജിയയിൽ മൂന്ന് ലക്ഷത്തിന് മുകളിലും, ഇല്ലിനോയിസ്, അരിസോണ, ന്യൂജഴ്സി, എന്നിവിടങ്ങളിൽ രണ്ടുലക്ഷത്തിനു മുകളിലും നോർത്ത് കരോലിന, ടെന്നിസി, ലൂസിയാന തുടങ്ങി 13 സംസ്ഥാനങ്ങളിൽ ഒരു ലക്ഷത്തിനു മുകളിലുമാണ് രോഗബാധിതർ.