രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒന്നരലക്ഷം കടന്നു; 24 മണിക്കൂറിനിടെ മരിച്ചത് 140 പേര്‍
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒന്നരലക്ഷവും കടന്ന് മുന്നേറുന്നു. 1,51,767 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 24 മണിക്കൂറിനിടെ 6,387 പേര്‍ക്ക് കൊവിഡ് ബാധിക്കുകയും 140 പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും ചെയ്തു ഇതോടെ മരണ സംഖ്യ 4,337 ആയി ഉയര്‍ന്നു.
മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം 54,758 ആയി ഉയര്‍ന്നു. 2,091 പേര്‍ക്കാണ് രോഗം പുതുതായി പിടിപ്പെട്ടത്. സംസ്ഥാനത്തെ മരണ സംഖ്യ 1,792 ആയി. മുംബൈയില്‍ മാത്രം 32,000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
തമിഴ്നാട്ടില്‍ രോഗികളുടെ എണ്ണം 17,728 ആയി. ചൊവ്വാഴ്ച മാത്രം രോഗം ബാധിച്ച് ഒന്‍പതു പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്തെ മരണം സംഖ്യ 127 ആയി. 24 മണിക്കൂറിനിടെ 646 പേര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗികളുടെ എണ്ണം ഗുജറാത്തിലും ഡല്‍ഹിയിലും വര്‍ധിക്കുകയാണ്. 14,821 പേര്‍ക്കാണ് ഗുജറാത്തില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 915 പേര്‍ മരിച്ചു. ഡല്‍ഹിയില്‍ 14,465 പേര്‍ക്ക് രോഗം ബാധിച്ചു. 288 പേര്‍ ഇവിടെ മരിച്ചു.
അതേസമയം ലോകത്താകെയുള്ള കൊവിഡ് ബാധിതരുടെ എണ്ണം 56,81,655 ആയി. 3,52,156 പേര്‍ക്കാണ് വൈറസ് ബാധയേത്തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. 24,30,517 പേര്‍ക്ക് മാത്രമാണ് ഇതുവരെ രോഗമുക്തി നേടാനായത്. വിവിധ രാജ്യങ്ങളിലെ രോഗബാധിതരുടെ എണ്ണം അമേരിക്ക- 1,160,774, ബ്രസീല്‍- 3,92,360, റഷ്യ- 3,62,342, സ്‌പെയിന്‍- 2,83,339, ബ്രിട്ടന്‍- 2,65,227, ഇറ്റലി- 2,30,555, ഫ്രാന്‍സ്- 1,82,722, ജര്‍മനി- 1,81,288, തുര്‍ക്കി- 1,58,762, ഇന്ത്യ- 1,50,793. മേല്‍പറഞ്ഞ രാജ്യങ്ങളില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇനി പറയും വിധമാണ്. അമേരിക്ക- 1,00,572 , ബ്രസീല്‍- 24,549, റഷ്യ- 3,807, സ്‌പെയിന്‍- 27,117, ബ്രിട്ടന്‍- 37,048, ഇറ്റലി- 32,955, ഫ്രാന്‍സ്- 28,530, ജര്‍മനി- 8,498, തുര്‍ക്കി- 4,397, ഇന്ത്യ- 4,344.