ഇറ്റലിയില്‍ മരണനിരക്ക് കുത്തനെ കൂടുന്നു,ഇന്നലെ മാത്രം മരിച്ചത് 475 പേര്‍
റോം: കോവിഡ് ബാധിച്ച് ഇറ്റലിയില്‍ മരിച്ചവരുടെ എണ്ണം കുത്തനെ വര്‍ധിക്കുകയാണ്. ഇപ്പോള്‍ തന്നെ 3000 കടന്നിരിക്കുകയാണ് മരിച്ചവരുടെ എണ്ണം. ഇന്നലെ മാത്രം 475 പേരാണ് ഇറ്റലിയില്‍ മരിച്ചത്. കോവിഡില്‍ ഒറ്റ ദിവസം ഉണ്ടാകുന്ന ഏറ്റവും ഉയര്‍ന്ന മരണമാണിത്. ചൈനയക്ക് ശേഷം ഏറ്റവും കൂടുതല്‍ കൊറോണ ബാധിതരുള്ള രാജ്യമാണ് ഇറ്റലി. രാജ്യത്ത് നിയന്ത്രണാതീതമായി കോവിഡ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ പതിനായിരത്തോളം മെഡിക്കല്‍ വിദ്യാര്‍ത്ഥിനികളോട് സേവനം നല്‍കാനാണ് രാജ്യം ആവശ്യപ്പെട്ടിരിക്കുന്നത്.
കൊവിഡ് മരണം കുതിച്ചുയരുന്ന യൂറോപ്പില്‍ സമ്പൂര്‍ണ്ണ പ്രവേശന വിലക്ക് നിലവില്‍ വന്നു. ഇതോടെ ഇനി ഒരു യൂറോപ്യന്‍ രാജ്യത്തേക്കും യാത്ര സാധ്യമാകില്ല. സാമ്പത്തിക തകര്‍ച്ചയിലായ പൗരന്മാര്‍ക്ക് ആശ്വാസം നല്‍കാന്‍ അമേരിക്കയും ബ്രിട്ടനും പ്രത്യേക സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിച്ചു. അടിയന്തിര സാഹചര്യം നേരിടാന്‍ അന്‍പതു ലക്ഷം മാസ്‌കുകള്‍ തയാറാക്കാന്‍ പ്രതിരോധ വകുപ്പ് യുഎസ് കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി.