KeralaNews

തിരുനന്തപുരത്തെ കൊവിഡ് മരണം; അബ്ദുല്‍ അസീസിന് രോഗബാധയേറ്റത് ബന്ധുവില്‍ നിന്നാണോയെന്ന് സംശയമെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: പോത്തന്‍കോട് കൊവിഡ് ബാധിച്ച് മരിച്ച അബ്ദുല്‍ അസീസിന് വൈറസ് ബാധയേറ്റത് ബന്ധുവില്‍ നിന്നാണോയെന്ന് സംശയിക്കുന്നതായി ആരോഗ്യ മന്ത്രി കെകെ ഷൈലജ. എന്നാല്‍ നാട്ടുകാര്‍ ഭയപ്പെടേണ്ട കാര്യമില്ലെന്നും ബന്ധുക്കളെയൊക്കെ നേരത്തെ തന്നെ നിരീക്ഷണത്തിലാക്കിയതാണെന്നും ആരോഗ്യ വകുപ്പ് ക്യത്യമായ മുന്‍കരുതലെടുത്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

<p>അബ്ദുല്‍ അസീസില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയാനായില്ലെന്നത് സ്ങ്കടകരമാണ്. പിന്നീട് ബന്ധുക്കളില്‍ നിന്നാണ് വിവരം ശേഖരിച്ചത്. കോണ്ടാക്റ്റ് ആണെന്ന് ഉറപ്പാണ്. സാമൂഹൃ വ്യാപനം നടന്നുവെന്ന് ഈ കേസു കൊണ്ട് പറയാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി.</p>

<p>ഒരു മരണം പോലും ഉണ്ടാകരുതെന്നാണ് ആഗ്രഹിച്ചത്. എന്നാല്‍ അബ്ദുല്‍ അസീസിന് നിരവധി ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ പരമാവധി പരിശ്രമിച്ചുവെങ്കിലും സാധിച്ചില്ല. ഇതുകൊണ്ടാണ് പ്രായമായവര്‍ ശ്രദ്ധിക്കണമെന്ന് പറയുന്നതെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേര്‍ത്തു.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker