വിവാഹബന്ധം വേര്‍പെടുത്താതെ 14 വയസുള്ള പെണ്‍കുട്ടിയുടെ അമ്മയായ യുവതി മറ്റൊരു വിവാഹത്തിനൊരുങ്ങി; ഭര്‍ത്താവിന്റെ പരാതിയില്‍ കോടതി വിവാഹം തടഞ്ഞു
കണ്ണൂര്‍: വിവാഹബന്ധം വേര്‍പെട്ടുത്താതെ രണ്ടാം വിവാഹത്തിനൊരുങ്ങിയ യുവതിയുടെ വിവാഹം കോടതി തടഞ്ഞു. ഭര്‍ത്താവിന്റെ പരാതിയെ തുടര്‍ന്നാണ് കോടതിയുടെ നടപടി. ഞായറാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന വിവാഹമാണ് ജില്ലാ ജഡ്ജ് ശങ്കരന്‍ നായര്‍ താത്കാലികമായി തടഞ്ഞത്. കണ്ണൂര്‍ കണ്ണാടി പറമ്പില്‍ കൃഷ്ണദാസ് നിലയത്തില്‍ കെ കൃഷ്ണദാസാണ് പരാതിക്കാരന്‍.
2004 ഫെബ്രുവരിയിലാണ് കൃഷ്ണദാസ് നിട്ടൂര്‍ തെരുവിലെ ഗംഗയില്‍ രേഷ്മയെ വിവാഹം കഴിക്കുന്നത്. ഈ ബന്ധത്തില്‍ 14 വയസ്സ് പ്രായമുള്ള ഒരു പെണ്‍കുട്ടിയും ഇവര്‍ക്കുണ്ട്. വിദേശത്തായിരുന്ന കൃഷ്ണദാസ് കഴിഞ്ഞ ദിവസം നാട്ടിലെത്തിയപ്പോഴാണ് ഭാര്യ ആംബുലന്‍സ് ഡ്രൈവറായ രാജേഷിനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ച വിവരം അറിയുന്നത്. താനുമായുള്ള വിവാഹ ബന്ധം നിലനില്‍ക്കെയാണ് ഭാര്യ രണ്ടാം വിവാഹത്തിനൊരുങ്ങിയതെന്നും ഹര്‍ജിയില്‍ പറയുന്നു. പോലീസ് സ്റ്റേഷനിലും കൃഷ്ണദാസ് പരാതി നല്‍കിയിട്ടുണ്ട്.