പത്തനംതിട്ട:ജില്ലയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മെഡിക്കല്‍ സ്റ്റോറുകളില്‍ ഡോക്ടറുടെ കുറുപ്പടി ഇല്ലാതെ മരുന്നുകള്‍ നല്‍കാന്‍ പാടില്ലെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. പനി, ചുമ, ശ്വാസകോശ രോഗങ്ങള്‍ എന്നിവയ്ക്കായി അംഗീകൃത ഡോക്ടറുടെ കുറുപ്പടി ഇല്ലാതെ യാതൊരു കാരണവശാലും മരുന്നുകള്‍ നല്‍കാന്‍ പാടില്ല.
കൂടാതെ ജില്ലയിലും റാന്നി മേഖലയിലും അഞ്ചു രൂപാ വിലയുള്ള മാസ്‌ക് 50 മുതല്‍ 100 രൂപ വരെ ചാര്‍ജ് ഈടാക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ട്. അത്തരത്തില്‍ മാസ്‌ക് വില്‍ക്കുന്ന കടയുടമയുടെ ലൈസന്‍സ് ഉള്‍പ്പടെ റദ്ദ് ചെയ്ത് നടപടി സ്വീകരിക്കുന്നതായിരിക്കുമെന്നും ജില്ലാ കലക്ടര്‍ പി ബി നൂഹ് അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News