Home-bannerKeralaNews
കൊറോണ ലക്ഷണങ്ങളോടെ എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു
കൊച്ചി: കൊറോണ വെെറസ് ബാധയുടെ
ലക്ഷണങ്ങളോടെ എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു.
പയ്യന്നൂർ സ്വദേശി ജെയനേഷ് (36) ആണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയാണ് അന്ത്യം സംഭവിച്ചത്.ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ ആദ്യ സാംപിളിൽ നടത്തിയ പരിശോധനയിൽ കോവിഡ് 19(കൊറോണ വൈറസ്) ബാധയില്ലെന്നാണ് സ്ഥിരീകരിച്ചിരുന്നു
മലേഷ്യയിൽനിന്ന് കഴിഞ്ഞ ദിവസമെത്തിയ ജെയ്നേഷിന് വൈറൽ പനി ബാധയുണ്ടായതോടെ കൊച്ചിയിൽ വിമാനമിറങ്ങിയശേഷം പരിശോധനയ്ക്ക വിധേയനാകുകയായിരുന്നു. തുടർന്നാണ് അവിടെനിന്നു മെഡിക്കൽ കോളജിലേക്ക്
എത്തിച്ചത്. ന്യൂമോണിയ ബാധിച്ചതിനെത്തുടർന്നാണ് വെന്റിലേറ്ററിലാക്കിയത്. അഞ്ചു
ദിവസമായി പനിയും ശ്വാസ തടസവും അനുഭവപ്പെടുന്നുണ്ടായിരുന്നു.
ജെയ്നേഷ് രണ്ടര വർഷമായി മലേഷ്യയിൽ ജോലി ചെയ്യുകയായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News