InternationalNews

ജര്‍മനിയിലെ മൂന്നിലൊന്നു ജനങ്ങള്‍ക്കും കൊറോണ ബാധിച്ചേക്കാമെന്ന് ആംഗല മെര്‍ക്കല്‍

ബെര്‍ലിന്‍: ജര്‍മനിയിലെ മൂന്നിലൊന്നു ജനങ്ങള്‍ക്കും കൊറോണ വൈറസ് ബാധിച്ചേക്കാമെന്നു ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍. ബുധനാഴ്ച മാധ്യമങ്ങളോടു സംസാരിക്കവെയാണു യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയുള്ള രാജ്യത്തിന്റെ ഭരണാധികാരി ഇത്തരത്തില്‍ ആശങ്ക പ്രകടിപ്പിച്ചത്. കൊറോണയെ പ്രതിഷേധിക്കാന്‍ ആവശ്യമായതെല്ലാം രാജ്യം ചെയ്യുന്നുണ്ട്.

ഈ രോഗം രാജ്യത്തിന്റെ സാമ്പത്തികരംഗത്തെ ഏങ്ങനെ ബാധിക്കുന്നു എന്നത് ഇപ്പോള്‍ ജര്‍മനിയുടെ പരിഗണനാവിഷയമല്ല. അത് വൈറസ് നിയന്ത്രണവിധേയമാക്കിയശേഷമേ പരിഗണനയില്‍ വരൂ. രാജ്യം അപകടകരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. വൈറസിനെ പ്രതിരോധിക്കാന്‍ മരുന്നുകളില്ല, ചികിത്സയുമില്ല. 60-70 ശതമാനം ജര്‍മന്‍ പൗരന്‍മാര്‍ക്കും രോഗം ബാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്- മെര്‍ക്കല്‍ പറയുന്നു.

അതേസമയം മെര്‍ക്കലിന്റെ പരാമര്‍ശത്തെ വിമര്‍ശിച്ച് ചെക്ക് റിപ്പബ്‌ളിക് പ്രധാനമന്ത്രി രംഗത്തെത്തി. മെര്‍ക്കല്‍ അനാവശ്യമായി ആശങ്ക പടര്‍ത്തുകയാണെന്നാണ് ചെക്ക് പ്രധാനമന്ത്രിയുടെ വിമര്‍ശനം. നിലവില്‍ മൂന്നു കൊറോണ മരണങ്ങളാണു ജര്‍മനിയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 1567 പേര്‍ക്ക് കോവിഡ്-19 രോഗം സ്ഥിരീകരിച്ചതായും റോബര്‍ട്ട് കോച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker