EntertainmentNews
‘ഓട് കൊറോണേ കണ്ടം വഴി’ കൊറോണക്കാലത്ത് വൈറലായി ഹ്രസ്വ ചിത്രം
ആലപ്പുഴ: രാജ്യം മുഴുവന്‍ കൊറോണ ഭീതിയില്‍ വിറങ്ങലിച്ച് നില്‍ക്കുമ്പോള്‍ ഹ്രസ്വചിത്രം ‘ഓട് കൊറോണേ കണ്ടം വഴി’ വൈറലാകുന്നു. അരുണ്‍ സേതുവാണ് ഈ ഹ്രസ്വ ചിത്രം ഒരുക്കിയിരിക്കുന്നത്. കൊറോണ ഇറ്റലിക്കാരന്‍െ ഒപ്പം കേരളത്തില്‍ എത്തുന്നതും കേരളം കൊറോണയെ കീഴടക്കുന്നതുമാണ് ഷോര്‍ട്ട് ഫിലിമിന്റെ ഇതിവൃത്തം.
രോഗം പടരുമ്പോള്‍ നമ്മള്‍ കൈക്കൊള്ളേണ്ട മുന്‍കരുതലുകളെക്കുറിച്ചും ചിത്രം ഓര്‍മിപ്പിക്കുന്നു.
ഇറ്റലിക്കാരന്റെ കുടുംബം കേരളത്തില്‍ എത്തുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. കേരളത്തില്‍ കൊറോണ പിടിമുറുക്കുന്നത് കണ്ടു ജനങ്ങളില്‍ ആത്മവിശ്വാസം നിറയ്ക്കാനാണ് ഈ ഷോര്‍ട്ട് ഫിലിം എടുത്തതെന്ന് അരുണ്‍ പറയുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News