KeralaNews

കൊറോണ സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരന്‍ കുട്ടനെല്ലൂര്‍ ഉത്സവത്തില്‍ പങ്കെടുത്തു; നാട്ടുകാരുമായി സെല്‍ഫി എടുത്തു

തൃശ്ശൂര്‍: ഇന്നലെ കൊറോണ സ്ഥരീകരിച്ച ബ്രിട്ടീഷ് പൗരന്‍ മാര്‍ച്ച് എട്ടിന് തൃശൂരിലെ വിവിധ ഇടങ്ങളില്‍ എത്തിയിരുന്നുവെന്ന് ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ട്. മാര്‍ച്ച് എട്ടിന് ഇയാള്‍ കുട്ടനെല്ലൂര്‍ ഉത്സവത്തില്‍ പങ്കെടുക്കുകയും നാട്ടുകാരില്‍ പലരും ബ്രിട്ടീഷ് പൗരനൊപ്പം സെല്‍ഫിയെടുക്കുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സ്ത്രീകളടക്കമുള്ളവര്‍ ഇയാള്‍ക്കൊപ്പം ടിക് ടോക് വീഡിയോ വരെ എടുത്തു എന്നാണ് ആരോഗ്യ വകുപ്പിന് ലഭിച്ചിരിക്കുന്ന വിവരം.

പതിനായിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന ഉത്സവമാണ് കുട്ടനെല്ലൂരിലേത്. കുട്ടനെല്ലൂരില്‍ എത്തിയ ബ്രിട്ടീഷ് പൗരനുമായി പലരും അടുത്തിടപഴകിയിട്ടുണ്ടെന്ന് വ്യക്തമാക്കുന്നതിന്റെ വീഡിയോ ആരോഗ്യ വകുപ്പിന് ലഭിച്ചിട്ടുണ്ട്. ഇയാള്‍ക്കൊപ്പം എടുത്ത ടിക് ടോക് വീഡിയോ അടക്കമുള്ളവ ആരോഗ്യ വകുപ്പ് ഇപ്പോള്‍ പരിശോധിച്ച് വരികയാണ്.

കുട്ടനെല്ലൂര്‍ കൂടാതെ മാര്‍ച്ച് എട്ടിന് വൈകിട്ട് മൂന്നരയ്ക്ക്, ബ്രിട്ടീഷ് പൗരന്‍ അടങ്ങുന്ന സംഘം തൃശൂര്‍ നഗരത്തിലെ പാറമേക്കാവ് ക്ഷേത്രത്തിലും എത്തിയിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഇവിടെയെത്തിയ സംഘം സെക്യൂരിറ്റി ജീവനക്കാരുമായി സംസാരിച്ചു. നാല് മണിക്ക് ശേഷമേ ക്ഷേത്രം തുറക്കൂ എന്നും വിദേശികളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാറില്ല എന്നും സെക്യൂരിറ്റി ജീവനക്കാര്‍ ഇവരെ അറിയിക്കുകയായിരുന്നു. കുട്ടനെല്ലൂര്‍ ഉത്സവം നടക്കുന്നുണ്ടെന്ന് സെക്യൂരിറ്റി അറിയിച്ചതിനെ തുടര്‍ന്നാണ് വിദേശികള്‍ ക്ഷേത്രത്തിലേക്ക് എത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker