മാമാങ്കം സിനിമക്കെതിരായ ഗൂഢാലോചന: പ്രതി പിടിയില്‍; ഉന്നതരും കുടുംങ്ങും
കൊച്ചി: മമ്മൂട്ടി നായകനായെത്തിയ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിനെതിരെ ഗൂഢാലോചന നടത്തിയ പ്രതികളിലൊരാള്‍ പോലീസ് കസ്റ്റഡിയില്‍. എറണാകുളം സെന്‍ട്രല്‍ പോലീസ് ആണ് പ്രതിയായ തിരുവനന്തപുരം സ്വദേശി സൂരജിനെ കസ്റ്റഡിയിലെടുത്തത്. മാമാങ്കം സിനിമ റിലീസ് ചെയ്യുന്നതിന് മുന്‍പ് തന്നെ പ്രതികള്‍ സിനിമയെ തകര്‍ക്കണമെന്നും മോശമാണെന്ന് പ്രചരിപ്പിക്കണമെന്നും ആവശ്യപ്പെട്ടതിനെതിരായാണ് കേസെടുത്തിരിക്കുന്നത്.
സിനിമ വ്യവസായത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന മാഫിയ സംഘത്തിലെ കണ്ണിയാണ് പ്രതിയെന്ന് സൂചനയുണ്ട്. മാമാങ്കം സിനിമക്കെതിരെ നടന്ന പ്രവര്‍ത്തനങ്ങളില്‍ നേരത്തെ നിര്‍മ്മാതാവും സംവിധായകനും ഗൂഡാലോചന ആരോപിച്ചിരുന്നു. ചിത്രത്തിനെതിരെ നടന്ന ക്രിമിനല്‍ ഗൂഡാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എയ്‌ജോ ആന്റെണി ജോസഫ് പരാതി നല്‍കിയത്. വാട്‌സാപ്പിലൂടെ മാമാങ്കത്തിനെ തകര്‍ക്കണമെന്നും മോശം ചിത്രമാണെന്ന് പ്രചരിപ്പിക്കണമെന്നും ഇയാള്‍ ആഹ്വാനം ചെയ്ത ശബ്ദ സന്ദേശവും അതിന്റെ സ്‌ക്രീന്‍ ഷോട്ടും പൊലീസ് തെളിവായി സ്വീകരിച്ചു.