FeaturedHome-bannerKeralaNewsNewsPolitics

പലയിടങ്ങളിലും കോൺഗ്രസ് പ്രതിഷേധം, സംഘർഷം; കോട്ടയത്ത് തെരുവ് യുദ്ധം,എകെജി സെന്ററിന് സുരക്ഷ കൂട്ടി

കൽപ്പറ്റ: വയനാട്ടിൽ എസ്.എഫ്.ഐയുടെ ആക്രമണത്തിനെതിരെ സംസ്ഥാനത്ത് പലസ്ഥലങ്ങളിലും കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. പല ഇടങ്ങളിലും സിപിഎമ്മിന്റേയും മറ്റും ഫ്‌ളെക്‌സുകള്‍ കീറിനശിപ്പിച്ചു. കല്‍പറ്റയില്‍ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. ബഫർസോൺ വിഷയത്തിൽ വയനാട് എംപി രാഹുൽ ഗാന്ധി ഇടപെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എസ്എഫ്ഐ ആക്രമണം നടത്തിയത്. രാഹുൽ ഗാന്ധിയുടെ ഓഫീസിൽ കയറുകയും ഫർണിച്ചറുകൾ അടക്കം പ്രതിഷേധക്കാർ അടിച്ചു തകർക്കുകയും.

ഇതിനുപിന്നാലെ പ്രതിഷേധവുമായെത്തിയ കോൺഗ്രസ് മാർച്ച് അക്രമാസക്തമാവുകയായിരുന്നു. പോലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. പോലീസിന്റെ പക്കൽ നിന്ന് ലാത്തിയടക്കം പിടിച്ചു വാങ്ങി പ്രതിഷേധക്കാർ വലിച്ചെറിഞ്ഞു. എസ്.പി ഓഫീസിലേക്ക് നടത്തിയ മാർച്ച് വലിയ സംഘർഷത്തിലേക്കാണ് നീങ്ങുന്നത്. ടി സിദ്ധിഖ് എംഎൽഎ അടക്കമുള്ള നേതാക്കൾ പ്രതിഷേധ നിരയിലുണ്ട്.

പ്രതിഷേധം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുകയാണ്. തിരുവനന്തപുരം, പാലക്കാട് തുടങ്ങിയിടങ്ങളിലും കോൺഗ്രസ് പ്രതിഷേധിക്കുന്നുണ്ട്. കൊച്ചിയിൽ ടയർ കത്തിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു. അതേസമയം എകെജി സെന്ററിലേക്ക് മാർച്ച് നടത്തുമെന്നതിന്റെ വിവരത്തിന്റെ അടിസ്ഥാനത്തിൽ വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.

കോട്ടയത്തുണ്ടായ കോൺഗ്രസിന്റെ പ്രതിഷേധ പ്രകടനവും സംഘർഷത്തിൽ കലാശിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. കോൺഗ്രസ് – സിപിഎം പ്രവർത്തകർ തമ്മിൽ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് നടത്തിയ കോൺഗ്രസ് മാർച്ചാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്തു കുര്യൻ ജോയിയുടെ മുഖത്ത് പരിക്കേറ്റു.

നഗരമദ്ധ്യത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രകടനത്തിനു നേരെ ഒരു വശത്തുനിന്ന് എസ്എഫ്ഐ – ഡി വൈ എഫ് ഐ പ്രവർത്തകർ മുദ്രാവാക്യം മുഴക്കുകയായിരുന്നു. പിണറായി വിജയനെതിരായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം മുഴക്കി. ഇതിനെതിരെ എസ്എഫ്ഐ – ഡി വൈ എഫ് ഐ പ്രവർത്തകർ മുദ്രാവാക്യം മുഴക്കി രംഗത്തെത്തുകയായിരുന്നു. തുടർന്നാണ് ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്. കൊടികെട്ടിയ വടിയും പട്ടികയും കമ്പും കല്ലും ഉപയോഗിച്ച് പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടി.ഈ സംഘർഷത്തിനിടെയാണ് ചിന്റുവിനും കുഞ്ഞ് കുഞ്ഞല്ലമ്പള്ളിക്കും പരിക്കേറ്റത്. സംഘർഷത്തെ തുടർന്ന് കോട്ടയം നഗരമധ്യത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ എം സി റോഡ് ഉപരോധിക്കുകയാണ്. പോലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.

സിപിഎമ്മിന്റേയും ഡിവൈഎഫ്ഐയുടേയും ബോർഡുകളും ഫ്ലക്സുകളും തകർത്തു കൊണ്ട് വളരെ പ്രകോപനപരമായ രീതിയിലാണ് പലയിടങ്ങളിലും കോൺഗ്രസ് പ്രതിഷേധിക്കുന്നത്.

എന്നാൽ എസ്.എഫ്.ഐയുടെ ആക്രമണത്തെ തള്ളിക്കൊണ്ട് മുഖ്യമന്ത്രി അടക്കമുള്ളവർ രംഗത്തെത്തി. ജനാധിപത്യ രീതിയിലുള്ള പ്രതിഷേധങ്ങൾക്കും അഭിപ്രായ പ്രകടനങ്ങൾക്കും സ്വാതന്ത്ര്യമുള്ള നാടാണ് ഇത്. എന്നാൽ അത് അതിക്രമത്തിലേക്ക് കടക്കുന്നത് തെറ്റായ പ്രവണതയാണ്. സംഭവത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സർക്കാർ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker