ന്യൂഡല്‍ഹി: കോൺഗ്രസിനെ നശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് വീണ്ടും സോണിയ ഗാന്ധിക്ക് തുറന്ന കത്തെഴുതി നേതാക്കൾ. നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിക്കുന്ന കത്ത് യുപിയിലെ മുതിര്‍ന്ന നേതാക്കളാണ് സോണിയയ്ക്ക് കൈമാറിയത്. അടുത്തിടെ അച്ചടക്കനടപടിക്ക് വിധേയരായ ഒമ്പത് പേരാണ് കത്ത് നൽകിയിരിക്കുന്നത്. മുന്‍ എംപി സന്തോഷ് സിങ്, മുന്‍ മന്ത്രി സത്യദേവ് ത്രിപാഠി, മുന്‍ എംഎല്‍എമാരായ വിനോദ് ചൗധുരി, ബി എന്‍ മിശ്ര, നെക്ചന്ദ് പാണ്ഡെ, പ്രകാശ് ഗോസ്വാമി, സഞ്ജീവ് സിങ് തുടങ്ങിയവര് ഒപ്പിട്ടു.
കോൺഗ്രസിൽ അഭിപ്രായസ്വാതന്ത്ര്യവും ജനാധിപത്യമൂല്യങ്ങളും കൊണ്ടുവരണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു. കുടുംബതാല്‍പ്പര്യങ്ങള്‍ക്ക് ഉപരിയായി സോണിയ പ്രവര്ത്തിക്കണം. യുപിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെയും കത്തിൽ വിമർശിക്കുന്നുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News