News
കോണ്‍ഗ്രസ് നേതാവ് ജിതിന്‍ പ്രസാദ പാര്‍ട്ടി വിട്ടു; ഇനി ബി.ജെ.പിക്കൊപ്പം
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും മുന്‍ കേന്ദ്ര മന്ത്രിയുമായ ജിതിന്‍ പ്രസാദ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയിലെത്തി അദ്ദേഹം കേന്ദ്ര മന്ത്രി പീയുഷ് ഗോയലില്‍ നിന്നു ബിജെപി അംഗത്വം സ്വീകരിച്ചു.
ജിതിന്‍ പ്രസാദയ്ക്കായിരുന്നു പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസിന്റെ ചുമതല. യുപിഎ സര്‍ക്കാരില്‍ സ്റ്റീല്‍, പെട്രോളിയം വകുപ്പ് മന്ത്രിയായിരുന്നു. കോണ്‍ഗ്രസിലെ യുവ നേതാക്കളില്‍ പ്രമുഖനായ അദ്ദേഹം രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തന്‍മാരില്‍ ഒരാളായാണ് പാര്‍ട്ടിക്കുള്ളിലും അറിയപ്പെട്ടിരുന്നത്.
യുപിയുടെ വികസത്തിനാണ് ബിജെപിയില്‍ എത്തിയതെന്ന് വിശദീകരിച്ച ജിതിന്‍ പ്രസാദ തന്റെ രാഷ്ട്രീയ ജീവിതത്തിലെ പുതിയ അധ്യായമാണിതെന്നും കൂട്ടിച്ചേര്‍ത്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News