KeralaNews

ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും തളളി ഹൈക്കമാണ്ട്, പുനഃസംഘടനയില്‍ ആരുടേയും സമ്മര്‍ദ്ദത്തിന് വഴങ്ങില്ല; അജയ്യരായി സതീശനും സുധാകരനും

ന്യൂഡൽഹി:ഡിസിസി അധ്യക്ഷ നിയമന ചർച്ചയിയിൽ പ്രതിഷേധം ഉയർത്തിയ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരെ തള്ളി ഹൈക്കമാന്റ്. പുനഃസംഘടനയിൽ ആരുടേയും സമ്മർദ്ദത്തിന് വഴങ്ങില്ല. തർക്കങ്ങളുടെ പേരിൽ പുനഃസംഘടന നീട്ടിക്കൊണ്ടുപോകാനാകില്ലെന്നും ഹൈക്കമാന്റ് വ്യക്തമാക്കി. മുതിർന്ന നേതാക്കൾ ഉയർത്തിയ കലാപം അനുവദിക്കില്ലെന്ന സൂചനയാണ് ഹൈക്കമാന്റ് നൽകുന്നത്.

ഡിസിസി അധ്യക്ഷൻമാരുടെ സാധ്യതാ പട്ടിക നൽകുമ്പോൾ വേണ്ടത്ര കൂടിയാലോചനകൾ ഉണ്ടായില്ലെന്ന് ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും താരിഖ് അൻവറിനോട് പരാതിപ്പെട്ടിരുന്നു. ഗ്രൂപ്പുകളെ ഇല്ലാതാക്കുന്നതിനെന്ന പേരിൽ പുതിയ ഗ്രൂപ്പ് ഉണ്ടാക്കാനാണ് നേതൃത്വം ശ്രമിക്കുന്നതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും ഇവർ വ്യക്തമാക്കിയിരുന്നു. ചർച്ചകൾക്കായി വിളിച്ച കെ.സുധാകരനോട് മുല്ലപ്പള്ളി തട്ടിക്കയറിയതായാണ് വിവരം. ചർച്ചകളിൽ പങ്കെടുപ്പിക്കാതെ തഴഞ്ഞതായും അദ്ദേഹം മുതിർന്ന നേതാക്കളെ അറിയിച്ചു.

എന്നാൽ മുതിർന്ന നേതാക്കളുടെ സമ്മർദ്ദത്തിന് വഴങ്ങേണ്ടെന്ന തിരുമാനത്തിലാണ് ഹൈക്കമാന്റ്. ചർച്ചക്ക് നേതൃത്വം നൽകേണ്ടത് പിസിസി അധ്യക്ഷന്റേയും നിയമസഭാ കക്ഷി നേതാവിന്റേയും ചുമതലയാണ്. കൂടുതൽ പേരെ ഡൽഹിക്ക് വിളിപ്പിച്ച് ചർച്ച നടത്തി മുൻകാല കീഴ്വഴക്കത്തിന് മാറ്റം വരുത്തേണ്ടകാര്യമില്ല. ഇരുവരേയും ഉത്തരവാദിത്വങ്ങൾ നടത്താൻ അനുവദിക്കണം. തർക്കങ്ങളുടെ പേരിൽ പുനഃസംഘടന നീട്ടിക്കൊണ്ടുപോകാനാകില്ലെന്നും ഹൈക്കമാന്റ് വ്യക്തമാക്കി. ഇതോടെ ഡൽഹി കേന്ദ്രീകരിച്ച് കൂടുതൽ ചർച്ചകൾക്കുള്ള സാധ്യതയാണ് മങ്ങിയത്.

കെ.പി.സി.സി പുനഃസംഘടനയുടെ ഭാഗമായി ഡിസിസി അധ്യക്ഷന്മാരുടെ ചുരുക്ക പട്ടിക രാഹുല്‍ ഗാന്ധിക്ക് കൈമാറിയെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. പട്ടികയില്‍ ആര്‍ക്കും അതൃപ്തിയില്ലെന്ന് സുധാകരന്‍ ഡല്‍ഹിയില്‍ പറഞ്ഞു.

കെപിസിസി അധ്യക്ഷന് പുറമെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, വര്‍ക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ്, പി.ടി. തോമസ്, ടി. സിദ്ദിഖ്, സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ എന്നിവരും രാഹുല്‍ ഗാന്ധിയുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു.

എറണാകുളം ഉള്‍പ്പെടെ ഏതാനും ജില്ലകളില്‍ ഡിസിസി അധ്യക്ഷന്മാരുടെ പട്ടിക ഒറ്റപ്പേരിലേക്ക് എത്തിയിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും നേതാക്കള്‍ അന്തിമ ഘട്ട ചര്‍ച്ച നടത്തും. സാമുദായിക പരിഗണനകള്‍ കൂടി കണക്കിലെടുത്ത് ഈ മാസം അവസാനത്തോടെ അന്തിമ പട്ടിക ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കും.

ഡി.സി.സി. ഭാരവാഹിപ്പട്ടികയിൽ അതൃപ്തിയറിയിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ. പട്ടിക തയാറാക്കുന്നതുമായി ബന്ധപ്പെട്ട് കൂടിയാലോചന നടന്നില്ലെന്ന് മുല്ലപ്പള്ളി ആരോപിച്ചു. പുനഃസംഘടനാ ചർച്ചയിൽ നിന്നും തന്നെ മാറ്റി നിർത്തിയെന്നും, മുൻ അദ്ധ്യക്ഷൻ എന്ന നിലയിൽ ഒരു വാക്ക് ചോദിച്ചില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെ.പി.എ.സി.സി. അധ്യക്ഷൻ കെ. സുധാകരനും കേരളത്തിൽ നിന്നുള്ള പട്ടിക ഹൈക്കമാൻഡിന് സമർപ്പിച്ചത്. പട്ടിക സമർപ്പിക്കുന്നതിന് തൊട്ടുമുൻപ് രാവിലെ 7.30ക്കാണ് കെ.സുധാകരൻ മുല്ലപ്പള്ളിയെ ഫോണിൽ വിളിച്ച് തങ്ങൾ പട്ടിക സമർപ്പിക്കയാണെന്നും ഏതെങ്കിലും പേരുകൾ നിർദേശിക്കാനുണ്ടോ എന്ന് ചോദിച്ചത്. പൊട്ടിത്തെറിച്ച് കൊണ്ടുള്ള പ്രതികരണമാണ് മുല്ലപ്പള്ളിയുടെ ഭാഗത്ത് നിന്നുണ്ടായത്.

മുൻ അധ്യക്ഷൻ എന്ന നിലയിൽ ഒരു വാക്ക് തന്നോട് ചോദിക്കണമായിരുന്നു, പട്ടിക സമർപ്പിക്കുന്നതിന് തൊട്ടുമുൻപ് വിളിച്ചാണ് നിർദേശങ്ങൾ ചോദിക്കേണ്ടത്. മാനദണ്ഡങ്ങളും സംഘടനാ രീതിയും ഇതല്ല. കാര്യങ്ങൾ മനസിലാക്കി മുന്നോട്ട് പോകണമെന്ന ഒരു ഉപദേശവും കെ. സുധാകരന് മുല്ലപ്പള്ളി രാമചന്ദ്രൻ നൽകിയിട്ടുണ്ട്.

തന്നെ സുധാകരന് അപമാനിച്ചുവെന്നാണ് എ.കെ. ആന്റണി, താരിഖ് അൻവർ ഉലപ്പെടയുള്ള മുതിർന്ന നേതാക്കളോടും മുല്ലപ്പള്ളി അറിയിച്ചിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker