കോഴിക്കോട്: കോഴിക്കോട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സാധ്യതാ പട്ടികയായി. കോഴിക്കോട് നോര്‍ത്തില്‍ കെഎസ്യു പ്രസിഡന്റ് അഭിജിത് സ്ഥാനാര്‍ത്ഥിയാകും. ബാലുശേരിയില്‍ നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി മത്സരിക്കും.
പേരാമ്പ്രയില്‍ കെസി അബു മത്സരിക്കും. കൊയിലാണ്ടിയില്‍ എന്‍ സുബ്രഹ്മണ്യന്‍, രാജീവന്‍ മാസ്റ്റര്‍ എന്നിവരില്‍ ഒരാള്‍ മത്സരിക്കും. എലത്തുര്‍ ജനതാദളിന് നല്‍കാനും കോണ്‍ഗ്രസില്‍ ധാരണയായി.
അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചു. മുന്നണിയെ അധികാരത്തിലെത്തിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. തെരത്തെടുപ്പ് സമിതി യോഗത്തിലായിരുന്നു മുല്ലപ്പള്ളിയുടെ പ്രഖ്യാപനം. വിഎം സുധീരനും മത്സരിക്കാനില്ലെന്ന് പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News