ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ചൈനയുടെ പേര് പരാമര്‍ശിക്കാത്തതിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്. ചൈനയുടെ പേര് പറയാന്‍ എന്താണ് പേടക്കുന്നതെന്നും അതിര്‍ത്തിയില്‍ നിന്ന് ചൈനീസ് സൈന്യത്തെ പുറത്താക്കാന്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കണമെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല ചോദിച്ചു.
നമ്മുടെ ഭരണകര്‍ത്താക്കള്‍ ചൈനയുടെ പേര് പരാമര്‍ശിക്കാന്‍ ഭയക്കുന്നത് എന്തുകൊണ്ടാണെന്ന് നാം ചിന്തിക്കണം. ചൈന കൈയടക്കിവച്ച നമ്മുടെ പ്രദേശത്തുനിന്ന് ചൈനീസ് സൈന്യത്തെ പുറത്താക്കാനും നമ്മുടെ രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാനും എന്തു നടപടിയാണ് സ്വീകരിക്കുന്നതെന്ന് സര്‍ക്കാരിനോട് ചോദിക്കാന്‍ നാം തയ്യാറാവണം.
റെയില്‍വേയും വിമാനത്താവളങ്ങളും ഉള്‍പ്പെടെ 32 പൊതുമേഖലാ സ്ഥാപനങ്ങളെയും വില്‍ക്കുന്ന സാഹചര്യത്തില്‍ എങ്ങനെ രാജ്യത്തിന്റെ സ്വാതന്ത്ര്യം സംരക്ഷിക്കാനാവും. സര്‍ക്കാരിന്റെ ആത്മനിര്‍ഭര്‍ ഭാരത് എന്ന മുദ്രാവാക്യത്തെയും കോണ്‍ഗ്രസ് വിമര്‍ശിച്ചു.