KeralaNewsTop StoriesTrending

ഭൂരിപക്ഷം ‍ഇന്ത്യക്കാർക്കും കോണ്ടം ഉപയോഗിക്കാൻ വിമുഖത,പoന റിപ്പോര്‍ട്ട് പുറത്ത്

മുംബൈ:കൊറോണ ലോക്ക് ഡൗണ്‍ കഴിഞ്ഞതോടെ വിദേശങ്ങളില്‍ കോണ്ടത്തിന്റെ വില്‍പ്പനയില്‍ വലിയ വര്‍ധനവാണുണ്ടായിരിക്കുന്നത്. അവര്‍ മുമ്പത്തെ അവസ്ഥയിലേക്ക് തിരികെയെത്തി. പക്ഷെ, ഇന്ത്യയില്‍ കോണ്ടം വില്‍പ്പന മുമ്പും വളരെ കുറവു തന്നെയാണ്.

രാജ്യത്തെ ജനസംഖ്യയില്‍ പകുയിലധികം പേര്‍ 24 വയസിന് താഴെയുള്ളവരാണ്. 65 ശതമാനം പേര്‍ 35 വയസില്‍ താഴെയുള്ളവരും. ഇവരുടെ പ്രത്യുല്‍പ്പാദന ആരോഗ്യത്തിന്റെ രാജ്യത്തിന്റെ ആരോഗ്യത്തില്‍ നിര്‍ണായകമായ പങ്കില്ലേ ?

പക്ഷെ, ഇക്കാര്യത്തില്‍ നാം വളരെ പുറകിലാണെന്ന് ഇന്ത്യയിലെ ആദ്യ കോണ്ടമോളജി റിപ്പോര്‍ട്ട് പറയുന്നു. കണ്‍സ്യൂമര്‍, കോണ്ടം, സൈക്കോളജി എന്നീ വാക്കുകളില്‍ നിന്നാണ് കോണ്ടമോളജി എന്ന വാക്ക് രൂപപ്പെട്ടിരിക്കുന്നത്. കോണ്ടം ഉപയോഗം വര്‍ധിപ്പിക്കാനും ലൈംഗികരോഗങ്ങളെ തടയാനും ലക്ഷ്യമിട്ട് രൂപീകരിച്ച കോണ്ടം അലയന്‍സാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

അപ്രതീക്ഷിതമായ ഗര്‍ഭങ്ങളും സുരക്ഷിതമല്ലാത്ത അബോര്‍ഷനുകളും ലൈംഗികരോഗങ്ങളും യുവാക്കളെ പ്രതിസന്ധിയിലാക്കുകയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. 20നും 24നും ഇടയില്‍ പ്രായമുള്ള 80 ശതമാനം പേരും അവസാന ലൈംഗിക പങ്കാളിയുമായി ബന്ധപ്പെടുമ്പോള്‍ കോണ്ടം ധരിക്കുകയോ എന്തെങ്കിലും ഗര്‍ഭനിരോധന മാര്‍ഗം ഉപയോഗിക്കുകയോ ചെയ്തിട്ടില്ലെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.’

നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വ്വെയുപടെ നാലാം റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് ഈ നിരീക്ഷണം. സുരക്ഷിതമായ ലൈംഗികബന്ധത്തെ കുറിച്ചുള്ള തെറ്റിധാരണയാണ് ഇതിന് കാരണമെന്ന് റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നു.

റിപ്പോര്‍ട്ട് പറയുന്നത്
വിവാഹപൂര്‍വ്വ ലൈംഗികബന്ധങ്ങളില്‍ ഏര്‍പ്പെട്ട ഏഴു ശതമാനം പുരുഷൻമാരും 27 ശതമാനം സ്ത്രീകളും മാത്രമേ കോണ്ടം ഒരിക്കലെങ്കിലും ഉപയോഗിച്ചിട്ടുള്ളൂയെന്നാണ് റിപ്പോര്‍ട് ചൂണ്ടിക്കാട്ടുന്നു. മൂന്നു ശതമാനം സ്ത്രീകളും 13 ശതമാനം പുരുഷന്‍മാരും മാത്രമേ സ്ഥിരമായി കോണ്ടം ഉപയോഗിക്കാറുള്ളു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ രണ്ടു ശതമാനം വളര്‍ച്ച മാത്രമേ കോണ്ടം വിപണിയില്‍ ഉണ്ടായിട്ടുള്ളൂ. പക്ഷെ, ലോകത്തെ എയ്ഡ്‌സ് രോഗികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനം ഇന്ത്യക്കാണ്. കോണ്ടത്തെ കുറിച്ചുള്ള ബോധവല്‍ക്കരണം വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന്റെ ഇടപെടലുണ്ടാവണമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. കോണ്ടം പരസ്യങ്ങള്‍ക്കുള്ള നിയന്ത്രണങ്ങള്‍ നീക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker