Entertainment

കാത്തിരുന്ന കൈക്കുഞ്ഞിനെ തന്ന് ആദ്യ ഭാര്യ പോയി; ഹാസ്യ താരം സുധിയുടെ നൊമ്പരപ്പെടുത്തുന്ന ജീവിതം

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് കൊല്ലം സുധി, നിരവധി കോമഡി സ്‌കിറ്റുകളിലൂടെയും മിന്‌സ്‌ക്രീനില്‍ നിറഞ്ഞ് നില്‍ക്കുകയാണ് താരം, അടുത്തിടെ കുഞ്ഞിനെ കൈകളിലേല്‍പ്പിച്ച്‌ ആദ്യഭാര്യ പോയ കഥ സുധി പറഞ്ഞിരുന്നു. അടുത്തിടെ സ്റ്റാര്‍ മാജിക് പരിപാടിയില്‍ സുധി രണ്ടാം ഭാര്യയും മക്കളുമായി എത്തിയത് സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു.

മകൻ രാഹുലാണ് ആദ്യ ഭാര്യയിലെ കുട്ടി, രണ്ടാമത് ദൈവമായി കൊണ്ടുതന്നതാണ് വാവക്കുട്ടനെ. ആദ്യ ബന്ധത്തിലെ മകനാണ് രാഹുലെന്ന് പറയുന്നത് ഭാര്യ രേണുവിന് ഇഷ്ടമില്ല. പുള്ളിക്കാരിയുടെ മൂത്ത മോനാണ് രാഹുല്‍. രേണുവിന്റെ ആദ്യത്തെ വിവാഹമായിരുന്നു ഇതെന്നും സുധി.

വർഷങ്ങളായി സുധി ചേട്ടനുമായി സൗഹൃദമുണ്ടായിരുന്നു. കാര്യങ്ങളൊക്കെ അറിഞ്ഞപ്പോള്‍ സങ്കടമായി. പിന്നീട് സ്‌നേഹത്തിലായി. ജഗദീഷേട്ടനെ പണ്ടേ ഇഷ്ടമായിരുന്നു. അദ്ദേഹത്തിന്റെ ഷേപ്പിലുള്ളൊരാള്, കൊള്ളാലോയെന്ന് തോന്നി, അങ്ങനെയാണ് പ്രണയത്തിലായത്. പ്രണയം അധിക സമയമെടുത്തിട്ടില്ല. കിച്ചു അവന്റെ അമ്മയെല പോലെ തന്നെയാണ് പെരുമാറുന്നതെന്നും അവനെന്നെ അമ്മേന്ന് വിളിച്ചത് സന്തോഷിപ്പിക്കാറുണ്ടെന്നും താരം വ്യക്തമാക്കി.

കൂടാതെ എവിയേഷന്‍ കഴിഞ്ഞതാണ് രേണു. ബാംഗ്ലൂരിലും തിരുവനന്തപുരത്തുമൊക്കെ ജോലി ചെയ്തിരുന്നു. പ്രണയത്തെക്കുറിച്ച്‌ അറിഞ്ഞപ്പോള്‍ തുടക്കത്തില്‍ എതിര്‍പ്പുകളൊക്കെയുണ്ടായിരുന്നു. എത്ര വലിയ ആര്‍ടിസ്റ്റാണെന്ന് പറഞ്ഞാലും വിവാഹം കഴിഞ്ഞതല്ലേ, ഒരു മോനില്ലേയെന്നൊക്കെ പറഞ്ഞ് വഴക്കുണ്ടാക്കിയിരുന്നു, എന്നാൽ എന്റെ ഇഷ്ടം മാറില്ലെന്ന് അറിഞ്ഞതോടെ എല്ലാവരും സമ്മതിക്കുകയായിരുന്നുവെന്ന് രേണു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button