‘കിഡ്‌നിയൊന്നുമല്ലല്ലോ ചോദിച്ചത്. അവധിയല്ലേ ചോദിച്ചത്’ ജീവിയ്ക്കാനുള്ള കൊതികൊണ്ട് ചോദിയ്ക്കുവാ.ഒരു അവധി തന്നു കൂടെ സാര്‍
കൊച്ചി:മഴക്കാലത്ത് അവധി പ്രതീക്ഷിച്ച് ജില്ലാ കളക്ടര്‍മാരുടെ പേജുകള്‍ സന്ദര്‍ശിയ്ക്കുന്നവര്‍ ഏറെയാണ്. അവരില്‍ പലരും തന്നെ കളക്ടര്‍മാരോട് അവധിയ്ക്ക് അഭ്യര്‍ത്ഥനയും നടത്തും. എന്നാല്‍ കാത്തിരുന്ന അവധി ലഭിയ്ക്കാതിരുന്നാല്‍ രസകരമായ കമന്റുകളിടുന്നവരും ഉണ്ട്.ചില ഓണ്‍ലൈന്‍ സെറ്റുകള്‍ അവധി സംബന്ധിച്ച തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതും കളക്ടറുമാരുടെ ജോലി ഭാരം കൂട്ടി. ഒടുവില്‍ ്അവധിയുണ്ടെങ്കില്‍ അറിയിച്ചേക്കാം എന്ന ചില കളക്ടര്‍മാര്‍ കടുപ്പിച്ച വാക്കുകളില്‍ പറയേണ്ടതായും വന്നു.
എന്തായാലും പോലീസ് ട്രോള്‍ പേജ് പോലെ മനസു തുറന്നു ചിരിയ്ക്കാനുള്ള വിഭവങ്ങളും കളക്ടര്‍മാരുടെ പേജുകളിലുണ്ട്.
ഏതാനും കമന്റുകള്‍ ഇങ്ങനെയാണ്..
‘എന്റെ പൊന്നു സാറേ കണ്ണൂര്‍ മാത്രേ മഴ ഉള്ളോ… അവിടെ അവധി കൊടുത്താലോ… എറണാകുളത്തു പെയ്യുന്നത് മഴ അല്ലേ’ .
‘സാര്‍ അവധി തന്നില്ലെങ്കില്‍ സാധാരണ ഒരു ദിവസംപോലെ കടന്നുപോകും.പക്ഷെ അവധി തന്നാല്‍ അത് ചരിത്രമാകും’.
‘മഴ നനഞ്ഞാണ് സ്‌കൂളില്‍ പോകുന്നത്. അടിവസ്ത്രം വരെ നനഞ്ഞ് ക്ലാസില്‍ ഇരിക്കേണ്ടി വരും കനിവുണ്ടാകണം’
‘കിഡ്‌നിയൊന്നുമല്ലല്ലോ ചോദിച്ചത്. അവധിയല്ലേ ചോദിച്ചത്. ജീവിയ്ക്കാനുള്ള കൊതികൊണ്ട് ചോദിയ്ക്കുവാ.ഒരു അവധി തന്നു കൂടെ സാര്‍.പനി പിടിച്ചാല്‍ കലക്ടറാവും ഉത്തരവാദി’.