Home-bannerKeralaNewsRECENT POSTS
കൊച്ചി മേയറെ സൗമിനി ജെയിനെ മാറ്റും; സമ്പൂര്‍ണ്ണ അഴിച്ചു പണിയെന്ന് കെ.ബാബു
കൊച്ചി: കൊച്ചി നഗരസഭാ മേയര്‍ സൗമിനി ജെയിനെ മാറ്റാന്‍ ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ ധാരണയായതായി സൂചന. മേയറെയും മുഴുവന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരെയും മാറ്റാന്‍ തീരുമാനിച്ചതായും ഇക്കാര്യം കെപിസിസി അധ്യക്ഷനെ അറിയിക്കുമെന്നും ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. ബാബു അറിയിച്ചു.
രണ്ടര വര്‍ഷം കഴിഞ്ഞാല്‍ മേയര്‍ ഉള്‍പ്പടെ ഭരണസമിതി മൊത്തത്തില്‍ മാറണമെന്ന് ധാരണ ഉണ്ടായിരുന്നുവെന്നും ബാബു പറഞ്ഞു. സൗമിനി ജെയിനും ഹൈബി ഈഡനും പരസ്യ പ്രസ്താവനകള്‍ നിര്‍ത്തണമെന്നും ബാബു ആവശ്യപ്പെട്ടു. നേരത്തേ, മേയറെ മാറ്റണമെന്ന് ആവര്‍ത്തിച്ച് എറണാകുളം കോണ്‍ഗ്രസ് ജില്ലാ നേതൃത്വം രംഗത്തെത്തിയിരുന്നു. മേയര്‍ മാറ്റം ഉടന്‍ വേണമെന്ന ആവശ്യവുമായി ഡിസിസിയില്‍നിന്നുള്ള മൂന്നംഗ പ്രതിനിധിസംഘം തിങ്കളാഴ്ച തിരുവനന്തപുരത്തേക്കു പോകും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News