ചേംബറിലേക്ക് വിളിപ്പിച്ചാല്‍ അവരെ ഞാന്‍ തുണി പറിച്ച് കാണിക്കും! വനിത ജഡ്ജിക്കെതിരെ അശ്ലീല പരാമര്‍ശം; വക്കീല്‍ ഗുമസ്തനെതിരെ കേസെടുത്തു
ഏറ്റുമാനൂര്‍: വനിതാ ജഡ്ജിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ വക്കീല്‍ ഗുമസ്ഥനെതിരെ കേസെടുത്തു. അയര്‍ക്കുന്ന സ്വദേശി അനീഷിനെതിരെയാണ് ഏറ്റുമാനൂര്‍ പോലീസ് കേസെടുത്തിരിക്കുന്നത്. മൂന്നു ദിവസം മുമ്പാണ് കേസിനാസ്പദമായ സംഭവം അരങ്ങേറിയത്.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: കോടതിയില്‍ സിറ്റിംഗ് നടന്നുകൊണ്ടിരിക്കുന്ന സമയത്ത് അനീഷ് മുന്‍ വാതിലിലൂടെ കൈ ഞൊടിച്ച് അകത്തിരുന്ന ഒരാളെ വിളിച്ചു. ഈ വാതിലിലൂടെ ജഡ്ജിക്കും വക്കീലന്മാര്‍ക്കും മാത്രമേ പ്രവേശനം ഉള്ളൂ. കേസ് പരിഗണിക്കുന്നതിനിടെ ഇതുകണ്ട വനിത ജഡ്ജി അനീഷിനെ തുറിച്ച് നോക്കി. ഇതുകണ്ടുകൊണ്ട് അടുത്തു നിന്നിരുന്ന ഒരു പോലീസുകാരന്‍ നീ എന്തു പണിയാണ് കാണിച്ചതെന്ന് അനീഷിനോട് ചോദിച്ചു.
ജഡ്ജി നിന്നെ ചേംബറിലേക്ക് വളിപ്പിച്ചാല്‍ നീ എന്തു ചെയ്‌തേനെയെന്നും പോലീസുകാരന്‍ ചോദിച്ചു. അതിന് ‘ഞാന്‍ അവരെ തുണി പറിച്ച് കാണിക്കും’ എന്ന മറുപടിയാണ് അനീഷ് നല്‍കിയത്. ജഡ്ജിയുടെ ചേംബറിന് തൊട്ടടുത്തെ ജനലിനു സമീപം നിന്നുകൊണ്ടാണ് അനീഷ് ഇതു പറഞ്ഞത്. ഇത് ജഡ്ജി കേള്‍ക്കുകയും പരാതിയുമായി പോലീസില്‍ സമീപിക്കുകയുമായിരിന്നു.