Home-bannerKeralaNews

പൗരത്വ ഭേദഗതി ബിൽ: ഒറ്റക്കെട്ടായി കേരളം

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പൗരത്വേ ഭേദഗതി ബില്ലിനെതിരായി കേരളത്തിന്റെ സംയുക്‌ത പ്രതിഷേധത്തിന് തലസ്ഥാനത്ത് തുടക്കമായി. രാവിലെ 10ന്‌ പാളയംരക്തസാക്ഷി മണ്ഡപത്തിനു മുന്നിൽ ആരംഭിച്ച സത്യഗ്രഹത്തിൽ  മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയും മന്ത്രിമാരും കക്ഷി നേതാക്കളുമടക്കമുള്ളവരുമാണ്‌ സത്യഗ്രഹമിരിക്കുന്നത്‌.  സത്യഗ്രഹം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌തു.
ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക, ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തിയാണ്‌ സമരം. ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യതയുടെയും മതനിരപേക്ഷതയുടെയും മൂല്യങ്ങളെ കശാപ്പു ചെയ്യുന്ന പൗരത്വ ഭേദഗതി നിയമം ജനങ്ങളിൽ കടുത്ത ആശങ്ക സൃഷ്ടിച്ച സാഹചര്യത്തിലാണ് കേരളം ഒറ്റക്കെട്ടായത്‌.

പൗരത്വ ഭേദഗതി നിയമത്തിലൂടെ മതനിരപേക്ഷ ഇന്ത്യയെ കശാപ്പുചെയ്യുകയാണ്. അതിന്‌ നേതൃത്വം വഹിക്കുന്നത് രാജ്യംഭരിക്കുന്ന കക്ഷിതന്നെയാണ്. ആ കക്ഷിയെ നിയന്ത്രിക്കുന്നത് ഫാസിസ്റ്റ്‌ സ്വഭാവമുള്ള ആർഎസ്‌എസ്‌ആണന്നും മുഖ്യമന്ത്രി പറഞ്ഞു.

മതത്തെ അടിസ്ഥാനമാക്കി പൗരത്വം നൽകുന്ന ഭരണഘടനാവിരുദ്ധമായ നിയമമാണ് പാർലമെന്റിലെ ഭൂരിപക്ഷത്തിന്റെ ബലത്തിൽ എൻഡിഎ സർക്കാർ കൊണ്ടുവന്നത്.  ഇത്തരം ഒരു കരിനിയമം ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ആർക്കും അംഗീകരിക്കാനാകില്ല. കേരളത്തിൽ ഒറ്റക്കെട്ടായ പ്രതിരോധം ഉയരുന്നതിന്റെ പശ്ചാത്തലം ഇതാണ്. സംസ്ഥാനത്തെ ഭരണ-പ്രതിപക്ഷ നേതൃത്വവും സമൂഹത്തിലെ പ്രമുഖ വ്യക്തികളും സംഘടനകളും ഒത്തൊരുമിച്ച്‌ പ്രതിഷേധമായി രംഗത്തിറങ്ങുന്നത്‌ രാജ്യത്തിന്റെ നിലനിൽപ്പിനുവേണന്റൊണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സാംസ്കാരിക- കലാ-സാഹിത്യ മേഖലകളിലെ പ്രമുഖരും വിവിധ രാഷ്ട്രീയപാർടികളിലും സംഘടനകളിലും പെട്ടവർ സത്യഗ്രഹത്തിന്‌ അഭിവാദ്യം അർപ്പിക്കും. നവോത്ഥാനസമിതിയുടെ പ്രവർത്തകരും സത്യഗ്രഹത്തിൽ  പങ്കെടുക്കുന്നു.

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker