EntertainmentKeralaNewsTop Stories
സിനിമ കാണാന്‍ ചിലവേറും,ഇന്നു മുതല്‍ 10 ശതമാനം നികുതിവര്‍ദ്ധനവ്
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നു മുതല്‍ സിനിമ ടിക്കറ്റ് നിരക്ക് വര്‍ദ്ധിയ്ക്കും.ഓരോ ടിക്കറ്റിനുമൊപ്പം 10 ശതമാനം വിനോദ നികുതി കൂടി നല്‍കണം.ജി.എസ്.ടി നിലവില്‍ വന്ന 2017 ജൂലൈ മുതല്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ വിനോദനികുതി ഈടാക്കുന്നത് ഒഴിവാക്കിയിരുന്നു.
സിനിമ ടിക്കറ്റിനുമേല്‍ ഈടാക്കിയിരുന്ന ജിഎസ്ടി 28 ല്‍ നിന്നും 18 ശതമാനമായി കുറച്ചതോടെ തദ്ദേശ സ്ഥാപനങ്ങളുടെ നഷ്ടത്തിന്റെ തോത കൂടി. ഇത് കുറയ്ക്കുന്നതിനായാണ് ടിക്കറ്റിനുമേല്‍് വീണ്ടും പത്ത് ശതമാനം വിനോദ നികുതി ഈടാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. നികുതിവര്‍ദ്ധന സംബന്ധിച്ച ഉത്തരവ് താഴേത്തട്ടിലേക്ക് കൈമാറിയിട്ടുമുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News