InternationalNewsSports
തെളിവില്ല; ലൈംഗിക പീഡനാരോപണത്തില്‍ ക്രിസ്റ്റ്യാനോ റെണാള്‍ഡോയ്ക്ക് ആശ്വാസം
ന്യൂയോര്‍ക്ക്: അമേരിക്കന്‍ മോഡല്‍ നല്‍കിയ ലൈംഗിക പീഡനാരോപണത്തില്‍ യുവന്റസ് ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരെ നടപടിയെടുക്കില്ല. ആരോപണങ്ങള്‍ തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതോടെ താരത്തിനെതിരെ യാതൊരു നടപടിയുമെടുക്കില്ലെന്ന് ക്ലാര്‍ക് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി സ്റ്റീവ് വൂള്‍സണ്‍ അറിയിച്ചു.
കഴിഞ്ഞ വര്‍ഷമാണ് അമേരിക്കന്‍ മോഡലായ കാതറിന്‍ മയോര്‍ഗ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്‌ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്. പത്തുവര്‍ഷം മുന്‍പ് ലാസ് വേഗാസിലെ ഹോട്ടലില്‍ വച്ച് റൊണാള്‍ഡോ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. എന്നാല്‍ യുവതിയെ ബലാത്സംഗം ചെയ്തെന്ന ആരോപണം റൊണാള്‍ഡോ നിഷേധിച്ചിരിന്നു. കാതറിന്റെ അനുമതിയോടെയുള്ള ബന്ധമാണെന്ന് ഞങ്ങള്‍ തമ്മിലെന്ന് റൊണാള്‍ഡോ നേരത്തെ തുറന്നുപറഞ്ഞിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News