മെഴുകുതിരിയില്‍ നിന്ന് ബെഡ്ഷീറ്റിലേക്ക് തീപടര്‍ന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം
ലക്നൗ: മെഴുകുതിരിയില്‍ നിന്ന് ബെഡ്ഷീറ്റിലേക്ക് തീപടര്‍ന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന പിഞ്ചു കുഞ്ഞ് മരിച്ചു. ബേസായി ഇസ്ലാംപുരില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. ആറ് മാസം പ്രായമുള്ള അര്‍ഷ് ആണ് പൊള്ളലേറ്റ് മരിച്ചത്.
സംഭവത്തില്‍ അര്‍ഷിന്റെ ഒപ്പം കിടക്കുകയായിരുന്ന മൂന്ന് വയസുകാരിയായ സഹോദരി ബുഷ്രയ്ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. രണ്ട് കുട്ടികളും ഉറങ്ങി കിടക്കുമ്പോഴായിരുന്നു സംഭവം നടന്നത്. മെഴുകുതിരിയില്‍ നിന്ന് തീ ബെഡ്ഷീറ്റിലേക്ക് പടര്‍ന്നു കയറുകയായിരുന്നു.
സംഭവം മാതാപിതാക്കളും അറിഞ്ഞില്ല. ബെഡ്ഷീറ്റില്‍ നിന്നു തീ ഉറങ്ങുകയായിരുന്ന കുട്ടികളുടെ ദേഹത്ത് പിടിക്കുകയായിരുന്നു. മുറിയില്‍ നിന്നു പുക ഉയരുന്നത് കണ്ടാണ് മാതാപിതാക്കള്‍ ഓടിയെത്തിയത്. അപ്പോഴേക്കും ദേഹമാകെ തീപടര്‍ന്ന ആറുമാസം പ്രായമുള്ള കുഞ്ഞ് സംഭവസ്ഥലത്ത് തന്നെ മരണമടഞ്ഞു.
90 ശതമാനത്തോളം പൊള്ളലേറ്റ സഹോദരി ബ്രുഷ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. കുട്ടി അപകട നില തരണം ചെയ്തിട്ടില്ലെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.