KeralaNewsRECENT POSTS

വിദേശത്തുള്ള ഭര്‍ത്താവ് ചെലവിന് പണം നല്‍കിയില്ല; കുട്ടികളെ മര്‍ദ്ദിക്കുന്ന വീഡിയോ അയച്ച് കൊടുത്ത് അമ്മ! ട്വിസ്റ്റ്

അണക്കര: കുട്ടികളെ മര്‍ദ്ദിക്കുന്ന വീഡിയോ പകര്‍ത്തി അമ്മ ചെലവിന് പണം നല്‍കാത്ത വിദേശത്തുള്ള ഭര്‍ത്താവിന് അയച്ചു കൊടുത്തു. ഇടുക്കി അണക്കരയിലാണ് സംഭവം. സംഭവത്തില്‍ ചൈല്‍ഡ് ലൈന്‍ അന്വേഷണം ആരംഭിച്ചു. കുട്ടികളെ അമ്മ മാനസികമായി പീഡിപ്പിച്ചു, മര്‍ദിച്ചോ എന്നും സംശയിക്കുന്നു. ഇവര്‍ക്കെതിരേ കേസെടുക്കാന്‍ പോലീസിനു നിര്‍ദേശം നല്‍കിയതായി സിഡബ്യുസി ചെയര്‍മാന്‍ പറഞ്ഞു.

അതേസമയം, വീഡിയോ ദൃശ്യങ്ങള്‍ നാടകമെന്നാണ് അമ്മയുടെ വിശദീകരണം. ഭര്‍ത്താവ് പണം അയക്കാറില്ലെന്നും ഗതി കെട്ടതോടെ കുട്ടികളുടെ സമ്മതത്തോടെ വീഡിയോ ചിത്രീകരിക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു. അമ്മ ഉപദ്രവിച്ചിട്ടില്ലെന്ന് കുട്ടികളും ചൈല്‍ഡ് ലൈനില്‍ മൊഴി നല്‍കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button