തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാഴ്ചക്കുള്ളില്‍ കൊവിഡ് വ്യാപനം നിയന്ത്രിക്കണമെന്ന് ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത നിര്‍ദേശം. പ്രതിരോധ പ്രവര്‍ത്തനത്തിന് ജില്ലാ പോലീസ് മേധാവിമാര്‍ക്കാണ് മുന്‍ഗണയെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി. രണ്ടാഴ്ചക്കുള്ളില്‍ കൊറോണ നിയന്ത്രിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചിരുന്നു.
കൊവിഡ് പ്രതിരോധത്തിനായി ജില്ലാ കലക്ടര്‍മാര്‍ ദിവസവും ജില്ലാ പോലീസ് മേധാവികളുമായും, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുമായും ചര്‍ച്ച നടത്തണമെന്നു ചീഫ് സെക്രട്ടറി നിര്‍ദേശിച്ചു. ഹോം ക്വാറന്റീന്‍ പ്രവര്‍ത്തനങ്ങള്‍ക്കും, സാമൂഹിക അകലം പാലിക്കുന്നതിലും പൊലീസാകും മേല്‍നോട്ടം വഹിക്കുകയെന്നും നിര്‍ദേശമുണ്ട്. മുഖ്യമന്ത്രിതല ചര്‍ച്ചയിലാണ് ഇക്കാര്യം തീരുമാനമായത്.
അതേസമയം, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുമതല പോലീസിനെ ഏല്‍പ്പിക്കുന്നതില്‍ അമര്‍ഷവുമായി കളക്ടര്‍മാരും രംഗത്തെത്തി. ഇന്‍സന്റ് കമാണ്ടര്‍മാരായി പൊലീസിനെ നിയമിക്കുന്നതിലാണ് അതൃപ്തി. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരെ നിയമിക്കണമെന്ന നിര്‍ദേശം മറികടന്നുവെന്നാണ് കളക്ടര്‍മാരുടെ ആക്ഷേപം.