KeralaNewsRECENT POSTS
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച 578 ചെക്കുകള്‍ മടങ്ങി; കണക്കുകള്‍ പുറത്ത് വിട്ട് ധനമന്ത്രി തോമസ് ഐസക്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച ചെക്കുകളില്‍ 578 ചെക്കുകള്‍ മടങ്ങിയതായി ധനമന്ത്രി ഡോ.തോമസ് ഐസക്. 2018 പ്രളയത്തില്‍ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച 6.31 കോടി രൂപയുടെ ചെക്കുകളാണ് മടങ്ങിയത്. തുക തിരിച്ചുകിട്ടാന്‍ നടപടി എടുത്തതിലൂടെ 5 കോടി 80 ലക്ഷം ലഭിച്ചു. ഇനിയും 331 ചെക്കുകളില്‍ നിന്നും തുക ലഭിക്കാനുണ്ട്. ഒരു ലക്ഷത്തിന് മുകളില്‍ തുകയുളള 43 ചെക്കുകള്‍ മടങ്ങിയവയില്‍ ഉള്‍പ്പെടുന്നു.
കഴിഞ്ഞ പ്രളയത്തിനുശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ ലഭിച്ചത് 4656.93 കോടി രൂപയാണ്. ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കരുതെന്ന കുപ്രചരണങ്ങളെ മറികടന്നാണ് പണം ഒഴുകിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News