KeralaNews

ചേവായൂരിൽ ബസിൽ കൂട്ടബലാത്സംഗത്തിനിരയായ യുവതിയുടെ അമ്മ മരിച്ച നിലയിൽ

കോഴിക്കോട്: ചേവായൂരിൽ ബസിൽ കൂട്ടബലാത്സംഗത്തിനിരയായ യുവതിയുടെ അമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. പൂളക്കടവിനടത്ത പത്രോണി നഗറിലെ വീട്ടിനുള്ളിലാണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്. പുഴുവരിച്ച നിലയിലായിരുന്നു. ഇന്ന് രാവിലെയാണ് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സംഭവമറിയുന്നത്. യുവതി സർക്കാർ സംരക്ഷണ കേന്ദ്രത്തിലാണുള്ളത്.

വീട്ടിൽ നിന്നും പിണങ്ങിയിറങ്ങിയ യുവതിയെ ഇരുചക്രവാഹനത്തിൽ കയറ്റി ബസിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് കേസ്. സംഭവത്തിൽ കുന്ദമംഗലം സ്വദേശികളായ മലയൊടിയാറുമ്മൽ വീട്ടിൽ ഗോപീഷ് (38), പത്താംമൈൽ മേലേപൂളോറ വീട്ടിൽ മുഹമ്മദ് ഷമീർ (32) എന്നിവരെ സിറ്റി ക്രൈംസ്ക്വാഡും ചേവായൂർ പോലീസും ചേർന്ന് അറസ്റ്റ് ചെയ്തിരുന്നു. രണ്ടാംപ്രതിയായ ഇന്ത്യേഷ് കുമാർ മുങ്ങിയിരുന്നു.

ചേവായൂരിലെ വീട്ടിൽനിന്ന് രക്ഷിതാക്കളോട് പിണങ്ങിയിറങ്ങിയ യുവതിയെ മെഡിക്കൽ കോളേജിനു സമീപം മുണ്ടിക്കൽത്താഴം വയൽസ്റ്റോപ്പിനടുത്തുവെച്ചായിരുന്നു മൂന്ന് പേർ ചേർന്ന് പീഢീപ്പിച്ചത്. കോട്ടാപറമ്പ് ഷെഡ്ഡിൽ നിർത്തിയിട്ട ബസ്സിലെത്തിച്ച് ബലാത്സംഗംചെയ്യുകയായിരുന്നു. പീഢനത്തിന് ശേഷം ഹോട്ടലിൽനിന്ന് ഭക്ഷണം വാങ്ങികൊടുത്ത് കുന്ദമംഗലം ഓട്ടോസ്റ്റാൻഡിനടുത്ത് ഇറക്കിവിടുകയുമായിരുന്നു.

രാത്രി വീട്ടിലെത്തിയ യുവതിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ രക്ഷിതാക്കൾ ചോദിച്ചപ്പോഴാണ് പീഡനവിവരം പറയുന്നത്. തുടർന്ന് ചേവായൂർ പോലീസിൽ പരാതിപ്പെട്ടു. പ്രതികൾ യുവതിയുമായി സ്കൂട്ടറിൽ പോവുന്നതിന്റെ അവ്യക്തമായ സി.സി.ടി.വി.ദൃശ്യം മാത്രമാണ് പോലീസിന് ലഭിച്ചത്. ഇന്ത്യോഷ് മുങ്ങിയതിനെ തുടർന്ന അന്വേഷണം അന്യ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button