KeralaNewsPoliticsRECENT POSTS
പിണറായി സര്‍ക്കാരിന്റെ കാലത്ത് ഏറ്റവും കൂടുതല്‍ കസ്റ്റഡി മരണങ്ങള്‍ നടന്നുവെന്ന് ചെന്നിത്തല
തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ കാലത്ത് ഏറ്റവും കൂടുതല്‍ കസ്റ്റഡിമരണങ്ങള്‍ നടന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പീരുമേട് ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞ പ്രതി മരിച്ച സംഭവത്തില്‍ നിയമ സഭയില്‍ അടിയന്തിര പ്രമേയം അവതരിപ്പിക്കുന്നതിനിടെയാണ് ചെന്നിത്തല ഇക്കാര്യം വ്യക്തമാക്കിയത്.
സംഭവത്തില്‍ എഡിജിപി തലത്തില്‍ അന്വേഷണം ആവശ്യമാണെന്നും കസ്റ്റഡി മരണങ്ങള്‍ ആദ്യം നടന്നപ്പോള്‍തന്നെ നടപടികള്‍ കൃത്യമായി എടുത്തിരുന്നെങ്കില്‍ വീണ്ടും ഇത് ആവര്‍ത്തിക്കില്ലായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു. കസ്റ്റഡിമരണങ്ങള്‍ തുടര്‍ക്കഥയാകുന്നതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപോയിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News